Image

മാതാ ഹരിയെന്ന നര്‍ത്തകിയെ ക്രിസ്തുവായി കാണുന്നവരും പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 22 December, 2016
മാതാ ഹരിയെന്ന നര്‍ത്തകിയെ ക്രിസ്തുവായി കാണുന്നവരും പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
പഴയകാലങ്ങളില്‍ പുരോഹിതരായിരുന്നവര്‍ സാംസ്‌കാരികമായും പാരമ്പര്യമായും മെച്ചപ്പെട്ട കുടുംബങ്ങളില്‍ നിന്നും ജനിച്ചു വളര്‍ന്നവരായിരുന്നു. അമ്പലപൂജാദി കര്‍മ്മങ്ങള്‍  നമ്പൂതിരിമാര്‍ കൈവശപ്പെടുത്തിയതുപോലെ ക്രിസ്ത്യന്‍ പൗരാഹിത്യത്തിന്റെ കുത്തകയും ഉയര്‍ന്ന കുടുംബ മഹിമയുള്ളവരില്‍ നിക്ഷിപ്തമായിരുന്നു. കുടുംബത്ത് ഡോക്ടര്‍, എഞ്ചിനീയര്‍ പോലെ പുരോഹിതനും സമൂഹത്തില്‍ ബഹുമാന്യമായ സ്ഥാനമുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല, പത്താം ക്ലാസ് പാസാകുന്ന ആര്‍ക്കും ഏതു തെമ്മാടിയുടെയും ഷൈലോക്കുകളുടെയും മക്കള്‍ക്ക് പുരോഹിതരാകാമെന്നായി. പൗരാഹിത്യന്റെ വിലയിടിഞ്ഞതും അത്തരക്കാരുടെ തള്ളിക്കയറ്റത്തിനു ശേഷമായിരുന്നു. കേരളത്തെ സംബന്ധിച്ചടത്തോളം മറിയക്കുട്ടിക്കൊലക്കേസ് മുതല്‍  അധഃപതിച്ച പുരോഹിതരെയും മാന്യന്മാരായവരോടൊപ്പം ജനം ശ്രദ്ധിക്കാന്‍ തുടങ്ങി.

കുപ്രസിദ്ധമായ മറിയക്കുട്ടി കൊലക്കേസിന്റെ വിസ്താര നാളുകളില്‍ ദീപികയും മനോരമയും ഒരുപോലെ ഫാദര്‍ ബെനഡിക്റ്റ് നിരപരാധിയെന്ന് വിധിയെഴുതി. എങ്കിലും അന്നത്തെ ചങ്ങനാശേരി ബിഷപ്പ് മാര്‍ മാത്യു കാവുകാട്ട്, 'നീതിയും സത്യവും അതിന്റെ വഴിക്കു നടക്കട്ടെ, കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്നു' പറഞ്ഞതും ഓര്‍ക്കുന്നു. കാവുകാട്ട് ബിഷപ്പിനെപ്പോലെ ദിവ്യന്മാരായ മഹാന്മാരും ഈ സഭയിലുണ്ടായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. അതേ രൂപതയിലുള്ള ഒരു വൈദികനായ ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ സുപ്രസിദ്ധ സാഹിത്യകാരനായ ബെന്യാമിനുള്ള മറുപടി തികച്ചും രുചികരമായിരുന്നില്ല.

പുരോഹിതരുള്‍പ്പടെയുള്ള  എല്ലാ ക്രിമിനല്‍ കേസുകളിലും മനോരമ എക്കാലവും കത്തോലിക്കാസഭയ്‌ക്കൊപ്പമുണ്ടായിരുന്നു.  കോട്ടയം കോണ്‍വെന്റില്‍ അന്തേവാസിയായിരുന്ന അഭയായെന്ന യുവതിയായ കന്യാസ്ത്രിയെ കൊന്നു കിണറ്റിലിട്ടപ്പോഴും മനോരമ പത്രം പുരോഹിതരെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇങ്ങനെ നീതികേടു കാണിക്കുന്ന പുരോഹിതരുടെ ധാര്‍മ്മിക ബോധം എത്രമാത്രം അധഃപതിച്ചതെന്നും കേരളത്തിലെ കഴിഞ്ഞകാല സംഭവപരമ്പരകളില്‍നിന്നും വ്യക്തമാണ്.

ഫാദര്‍ ഇലഞ്ഞിമറ്റം ലൈംഗിക ചുവകള്‍ കലര്‍ത്തിയുള്ള ഒരു മറുപടിയാണ് ബെന്യാമിന് അയച്ചത്. ശ്രീ ബെന്യാമിനും അത്തരത്തിലുള്ള ഒരു ലേഖനം എഴുതിയില്ലേയെന്നു ചോദ്യം വരാം. മിക്ക  സാഹിത്യകാരന്മാരുടെ കൃതികളും ലൈംഗിക ചുവ കലര്‍ന്നിട്ടുള്ളതാണ്. ബഷീറിന്റെയും കേശവദേവിന്റെയും കൃതികളില്‍ ലൈംഗിക വികാരങ്ങള്‍ പച്ചയായി വിവരിച്ചിരിക്കുന്നത് കാണാം. അങ്ങനെയൊരു അവകാശം മാത്രമേ സാഹിത്യകാരനായ ബെന്യാമിനുമെടുത്തുള്ളൂ. സദാചാരം പഠിപ്പിക്കാന്‍ അദ്ദേഹം സദാചാരവാദിയോ പുരോഹിതനോ അല്ല. അക്കാര്യം അദ്ദേഹത്തിന്റെ മറുപടിയില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. സ്വന്തം കപട സംസ്‌ക്കാരങ്ങളെ മറച്ചുവെച്ചുകൊണ്ടു നടക്കുന്ന സഭയിലെ ഏതാനും ചില പുരോഹിതര്‍ക്ക് ഒരു സ്ത്രീയുടെ മാറിടത്തിന്റെ ചിത്രം കണ്ടപ്പോള്‍ കലിയിളകിയെന്നും മനസിലാക്കണം.
ബെന്യാമിന്‍ പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ്.  എഴുത്തുലോകത്തില്‍ കുരു പൊട്ടുവോ, ലൈംഗിക ചുവയുള്ള കാര്യങ്ങളോ എഴുതാം.  ഒരു എഴുത്തുകാരന്റെ ചിന്തകള്‍ ഭൗതിക ലോകത്തെപ്പറ്റിയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്ന കാലഘട്ടങ്ങളില്‍ വികാരങ്ങളെ എങ്ങനെ കീഴ്‌പ്പെടുത്താമെന്നു ശ്രീ ബെന്യാമിന്‍ തന്മയത്വമായി എഴുതിയിട്ടുമുണ്ട്. ഒരു എഴുത്തുകാരനു ഒരു ജനതയെ സാംസ്‌കാരികമായോ ആദ്ധ്യാത്മികമായോ പരിവര്‍ത്തനം ചെയ്യാനുള്ള കടമയില്ല. ജനങ്ങളുടെ മനോധര്‍മ്മത്തിനനുസരിച്ചു എഴുതുകയെന്നതാണ് അയാളുടെ ജോലി. അയാളൊരു സാംസ്‌ക്കാരിക ചിന്തകനായിരിക്കണമെന്നില്ല. എന്നാല്‍ ഒരു സമൂഹത്തിനെ ദൈവത്തിങ്കിലേയ്ക്ക് അടുപ്പിക്കണമെന്നും സാംസ്‌ക്കാരികവും ആദ്ധ്യാത്മികവുമായ കാഴ്ചപ്പാട് സമൂഹത്തിനു കാഴ്ച വെക്കണമെന്നുമാണ് പുരോഹിതന്‍ ചിന്തിക്കേണ്ടത്.

സല്‍മാന്‍ റഷ്ദിയുടെ തലയ്ക്ക് വിലപറഞ്ഞ ഇസ്‌ലാമിക ഭീകരവാദികളെക്കാളും പുരോഹിതരുടെ സാംസ്‌ക്കാരികത താണു പോയതിന്റെ തെളിവാണ് ഫാദര്‍ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള   മറുപടി. അതിനദ്ദേഹം അല്മായര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുമായി തുലനംചെയ്തു തടിതപ്പാന്‍ ശ്രമിക്കുകയാണ്. ജിഷാക്കൊലക്കേസും അഭയാക്കൊലക്കേസും ഒരേ ത്രാസില്‍ അളക്കാനും ഇലഞ്ഞിമറ്റം  ശ്രമിക്കുന്നു. ഇസ്‌ലാമിക മതത്തെ മൊത്തം അധിക്ഷേപിച്ചുകൊണ്ടുള്ള മറുപടിയും ഈ പുരോഹിതന്റെ ലേഖനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും ഭീകരരുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഭീകരര്‍ ക്രിസ്ത്യാനികളായിരുന്നു. ഈ നൂറ്റാണ്ടില്‍ ക്രിസ്ത്യാനികളും ക്രിസ്ത്യന്‍ രാജ്യങ്ങളും മറ്റൊരു ഭീകര സംഘടനയെ സൃഷ്ടിച്ചുവെന്നു മാത്രം. 'ഇസ്‌ലാമിക ഭീകരരെങ്കില്‍ ബെന്യാമിന്റെ തലയ്ക്ക് കോടികള്‍ വിലമതിക്കുമായിരുന്നവെന്ന 'ആശ്വാസമാണ് ഫാദര്‍ ഇലഞ്ഞിമറ്റത്തിനുള്ളത്. കോതമംഗലം ബിഷപ്പിന്റെയും തൊടുപുഴ ന്യുമാന്‍ കോളേജ് മലയാളം വകുപ്പുമേധാവിയായ ഒരു പുരോഹിതന്റെയും അനുഗ്രഹത്തോടെ പ്രൊഫസര്‍ ജോസഫ് സാറിന്റെ   കൈവെട്ടിയതും അദ്ദേഹത്തിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയും ആ കുടുംബത്തോട് കാണിച്ച സഭയുടെ ക്രൂരതയും കേരള മനസാക്ഷിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സത്യങ്ങളാണ്.
പിതാവേ ഇവരോട് ക്ഷമിക്കുകയെന്നു പറഞ്ഞ ഗുരുവിന്റെ പിന്‍ഗാമികള്‍ വെളുത്ത കുപ്പായങ്ങളും ധരിച്ചുകൊണ്ടാണ് ചന്തകളില്‍ക്കൂടി പ്രതിക്ഷേധങ്ങളുമായി മുന്നേറുന്നതെന്നും ഓര്‍ക്കണം. കേരളത്തില്‍ പണ്ട് മാറ് മറക്കാനുള്ള സമരം അധഃകൃത സമുദായങ്ങള്‍ നടത്തിയിരുന്നു. ഇത് സ്ത്രീയുടെ മാറു കണ്ടുവെന്ന പൗരാഹിത്യത്തിന്റെ സമരകാഹളമായും ചരിത്രത്തില്‍ വിശേഷിപ്പിക്കാം. അല്ലെങ്കില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന മാതാ ഹരിയെന്ന നര്‍ത്തകിയുടെ മാറിടത്തിന്റെ പടം കണ്ടപ്പോള്‍ ക്രിസ്തുവാണെന്നു തോന്നിക്കാണാം.

സദാചാരം പഠിപ്പിക്കാനിറങ്ങുന്ന പുരോഹിതരുടെ പ്രകടനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ശ്രീ ബെന്യാമിന്റെ മറുപടി ഫാദര്‍ ഇലഞ്ഞിമറ്റത്തിനു ഏറ്റിട്ടുണ്ടെന്നുള്ളതും വ്യക്തമാണ്.  1957 കാലങ്ങളില്‍ കേശവദേവിന്റെ 'ഓടയില്‍നിന്നുള്ള' പുസ്തകം സ്‌കൂളുകളില്‍ പാഠപുസ്തകമാക്കിയപ്പോള്‍ പുരോഹിതരില്‍നിന്നും ശക്തമായ പ്രതിക്ഷേധങ്ങളുണ്ടായിരുന്നു. അതിലെ കഥാപാത്രങ്ങളായ നായകനും നായികയും കിടക്ക പങ്കുവെച്ചെന്നുള്ള പരാമര്‍ശനമായിരുന്നു പുരോഹിതരെ ചൊടിപ്പിച്ചത്. അന്നും ശ്രീ ബെന്യാമിനെപ്പോലെ പ്രസിദ്ധരായ എഴുത്തുകാര്‍ പുരോഹിതരുടെ ബാലിശമായ വക്രചിന്തകളെ എതിര്‍ത്തുകൊണ്ട് രംഗത്തു വന്നിരുന്നു. 'ബൈബിളിലെ അശ്‌ളീല കഥകള്‍ ആദ്യം നീക്കം ചെയ്യാനായിരുന്നു' അക്കാലങ്ങളില്‍ കേശവ് ദേവ് പുരോഹിതരോടാവശ്യപ്പെട്ടത്.

ബ്രഹ്മചരിയെന്നു അഭിമാനിച്ചുകൊണ്ട് കുപ്പായമിട്ടിരിക്കുന്ന ഇലഞ്ഞിമറ്റത്തിന്റെ ചോദ്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍, ഭാര്യയില്‍നിന്ന് അകന്നു ജീവിക്കുമ്പോള്‍ കുരു പൊട്ടുവോയെന്നുള്ള ചോദ്യങ്ങള്‍ എന്നും പവിത്രമായ അള്‍ത്താരയില്‍ കുര്‍ബാന ചെല്ലുന്ന ഒരു പുരോഹിതന്റെ അന്തസ്സിനു ചേര്‍ന്നതാണോ? ആദ്ധ്യാത്മികത എന്തെന്നു മറ്റുള്ളവരെ കാണിച്ചുകൊടുക്കേണ്ട ഒരു പുരോഹിതന്റെ അല്ലെങ്കില്‍ അതേ പാതയില്‍ സഞ്ചരിക്കേണ്ട ഒരു ബ്രഹ്മചര്യന്റെ ചോദ്യങ്ങളാണെന്നും മനസിലാക്കണം. പ്രകൃതിയേയും ഈശ്വരനെയും സൃഷ്ട്ടികര്‍മ്മങ്ങളെയും മനസിലാക്കിയിരുന്ന ബ്രഹ്മചരിയായ ഒരു പുരോഹിതന്‍ ഇത്തരം വിഡ്ഢിചോദ്യങ്ങള്‍ ചോദിക്കില്ലായിരുന്നു.

പുരോഹിതരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്തതിലുള്ള അമര്‍ഷം മുഴുവനായും ഫാദര്‍ ഇലഞ്ഞിമറ്റത്തിന്റെ ബെന്യാമിനുള്ള മറുപടിയില്‍ വ്യക്തമായിരുന്നു. ബ്രഹ്മചര്യമെന്നു പറഞ്ഞാല്‍  ഇലഞ്ഞിമറ്റം തെറ്റായി ധരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. അവിവാഹിതനായി ജീവിക്കുന്നുവെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. ഹൈന്ദവ ആചാര്യന്മാര്‍ പവിത്രമായി കരുതുന്ന ബ്രഹ്മചര്യം എന്ന വാക്കുപയോഗിക്കാന്‍ തന്നെ െ്രെകസ്തവ പുരോഹിതര്‍ക്കവകാശമില്ല.
ഹൈന്ദവത്തില്‍ ബ്രഹ്മചര്യം ജീവിതകാലം മുഴുവന്‍ നോക്കണമെന്ന പ്രതിജ്ഞയുമില്ല.

മതത്തിന്റെ കപടതയെ എഴുത്തുകാര്‍ മറച്ചുവെക്കണമെന്നാണ് ഇലഞ്ഞിമറ്റത്തിനെപ്പോലുള്ള  പുരോഹിതര്‍ ചിന്തിക്കുന്നത്. ശ്രീ എം.പി. പോള്‍, മുണ്ടശേരി, പൊന്‍കുന്നം വര്‍ക്കി, എന്നിവരെ തേജോവധം ചെയ്യാന്‍ പുരോഹിതര്‍ ആവുന്നത്ര ശ്രമിച്ചു. പുരോഹിതരുടെ കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട് എഴുത്തുകാര്‍ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്നാണ്  ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ കൂദാശകള്‍ മുടക്കാനുള്ള അധികാരം പ്രയോഗിക്കും. ഒന്നുരണ്ടു കോടതിക്കേസുകള്‍ പുരോഹിതര്‍ക്ക് പ്രതികൂലമായി വന്നതിനാല്‍ അത്തരം നീചമായ തീരുമാനങ്ങള്‍ ഇനി നടപ്പാക്കാന്‍ പ്രയാസമാണ്. മഹാനായ എം.പി. പോളിന്റെ ശവത്തെ അപമാനിച്ച കഥ കേരള കത്തോലിക്കാ സഭയുടെ കറുത്ത അദ്ധ്യായത്തിലുമുണ്ട്.

അദ്ധ്യാത്മികതയെ നാലുവിധേനയുള്ള ആശ്രമങ്ങളായി വേദങ്ങള്‍ തരം തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യസ്തം, എന്നിവകളാണ് ചതുരാശ്രമങ്ങളായി  ഗണിച്ചിരിക്കുന്നത്. അതില്‍ ബ്രഹ്മചര്യമെന്നുള്ളത് അദ്ധ്യാത്മികതയിലെ ഒരു വഴിമാത്രമേയുള്ളൂ. പുരോഹിതര്‍ക്ക് ആ വാക്ക് ഉപയോഗിക്കാന്‍ തന്നെ അവകാശമില്ല. ബൈബിളില്‍ ബ്രഹ്മചര്യത്തെപ്പറ്റി ഒരു സ്ഥലത്തും പറഞ്ഞിട്ടുമില്ല. ബ്രഹ്മചര്യമെന്നു പറഞ്ഞാല്‍ ബ്രഹ്മനെയറിയുന്ന ആചാര്യനെന്നാണ്. അല്ലാതെ സ്ത്രീയുടെ മാറിടവും മാറിടത്തിന്റെ പടവും പഠിക്കുന്നവനെന്നല്ല. ഈശ്വരനെ അല്ലെങ്കില്‍ ആത്മത്തെ തേടുന്നവനെയാണ് ബ്രഹ്മചര്യനെന്നു പറയുന്നത്.
ക്രിസ്തീയ സഭകളില്‍ ബിംബാരാധന ഇല്ലെന്നു പറയും. പിന്നെയെന്തിനാണ് പുരോഹിതര്‍ ക്രിസ്തുവിനെ ലൈംഗിക ചുവ പൂശിക്കൊണ്ടു സമരത്തിനിറങ്ങുന്നതെന്നു മനസിലാകുന്നില്ല. ഈ സമരം ആദ്ധ്യാത്മികതയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിക്ക് പുരോഹിതര്‍ക്ക് മറ്റു ലക്ഷ്യങ്ങളും കാണാം. ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായ മനോരമയെ തകര്‍ക്കുക വഴി അനേകരെ തൊഴിലില്ലാതെയാക്കാനും സാധിക്കുമെന്ന് ഇവര്‍ ചിന്തിക്കുന്നുണ്ടാകാം. ചരമയറിയിപ്പ് മാത്രം വായിക്കാന്‍ കൊള്ളാവുന്ന നിലവാരം കുറഞ്ഞ ദീപിക പത്രത്തിന്റെ പ്രചാരവും വര്‍ദ്ധിപ്പിക്കാമെന്നു പുരോഹിതര്‍ കരുതുന്നുണ്ടാവാം. മെത്രാനെ വാഴ്ത്തുന്നതും പുരോഹിതന്റെ പുത്തന്‍ കുര്‍ബാനയുടെ വാര്‍ത്തകള്‍ക്ക് മാത്രം പ്രാധാന്യം കല്‍പ്പിക്കുന്നതുമായ ദീപികയെന്ന പുരോഹിത പത്രത്തിന് സാംസ്‌ക്കാരിക കേരളം വലിയ പ്രാധാന്യം കല്‍പ്പിക്കുമെന്നും തോന്നുന്നില്ല. സര്‍ സി.പി.യുടെ ആജ്ഞപ്രകാരം പത്രം മുടക്കി മുദ്രവെച്ചുകൊണ്ടുള്ള കാലങ്ങളെയും അതിജീവിച്ച പത്രമാണ് മലയാള മനോരമയെന്നും  മനസിലാക്കണം.

ഒരു പത്രധര്‍മ്മമെന്നു പറഞ്ഞാല്‍ പ്രത്യേകമായ ഒരു ജാതിയെ പ്രീതിപ്പെടുത്താനുള്ളതല്ല. വാര്‍ത്തകളും അറിവുകളും പകര്‍ന്നു കൊടുക്കുകയെന്നത് ഒരു പത്രത്തിന്റെ മൗലികാവകാശമാണ്. കാരണം, വായനക്കാരില്‍ യുക്തിവാദികളും, കലാകാരന്മാരും, ക്രിസ്ത്യാനികളും, ഹിന്ദുക്കളും മുസ്ലിമുകളും കാണും. മദ്ധ്യകാല യുഗങ്ങളില്‍ ഏതോ കലാകാരന്‍ വരച്ച അന്ത്യയത്താഴത്തിലെ ക്രിസ്തുവിന്റെ ചിത്രം ബേതലഹേമില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ ക്രിസ്തുവിന്റെതല്ല. ജീവിച്ചിരുന്ന ക്രിസ്തു യഹൂദനായിരുന്നു. ഇന്ന് മാര്‍ക്കറ്റില്‍ വില്‍ക്കാനിട്ടിരിക്കുന്ന പടങ്ങളില്‍ നടുക്കിരിക്കുന്ന ക്രിസ്തു  യൂറോപ്യനായ ഒരാളിന്റെ ഭാവനയിലുണ്ടായ പടമാണ്. അതുപോലെ ആഫ്രിക്കന്‍ ക്രിസ്തുവിന്റെ പടങ്ങളും കാണാം. ചിലര്‍ മേരിയെ സാരിയുടുപ്പിക്കുകയും ഗര്‍ഭിണിയാക്കി പ്രതിമകളുമുണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ കലയെ സ്‌നേഹിക്കുന്നവര്‍ നര്‍ത്തകിയായിരുന്ന മാതാ ഹരിയുടെയും പടങ്ങള്‍ നടുക്കു വെച്ച് ഭാവനകള്‍ സൃഷ്ടിച്ചെന്ന് വരാം. അതില്‍ പുരോഹിത ലോകം ഇത്രമാത്രം കലികൊള്ളേണ്ട കാര്യമില്ല. രവി വര്‍മ്മയുടെ പടങ്ങളില്‍ ഒരു യുവതി മാറിടം കാണിച്ചുകൊണ്ട് കുഞ്ഞിന് മുലയൂട്ടുന്നതായുണ്ട്. അതുപോലെ മേരിയും ശിശുവായ യേശുവിനു മാറിടം കാണിച്ചുകൊണ്ട് മുലയൂട്ടുന്നതായ കലാമൂല്യങ്ങള്‍ മദ്ധ്യകാല യുഗങ്ങള്‍ മുതലുണ്ട്. അതിലൊന്നും പുരോഹിതര്‍ക്ക് പ്രതിക്ഷേധമില്ല. അറിവും കലാചിന്തകളുമുള്ളവര്‍ ഒരു പടം കണ്ടാല്‍ വികാരക്ഷോപിതരാകുകയല്ല വേണ്ടത്, മറിച്ചു ആ കലാമൂല്യങ്ങളെ കലയുടെ മഹത്വത്തില്‍ത്തന്നെ ആദരിക്കുകയാണ് ചെയ്യേണ്ടത്.

സ്ത്രീകളുടെ മാറിടം കാണിച്ചുകൊണ്ടുള്ള കലാമൂല്യങ്ങളായ ചിത്രങ്ങള്‍ കണ്ടാല്‍  സാംസ്‌ക്കാരിക കേരളത്തിന്റെ സംസ്‌ക്കാരം ഇടിഞ്ഞുപോകുമെന്ന പുരോഹിത സങ്കല്‍പ്പത്തിന് മാറ്റം വരണം. അത്തരം ചിന്തകള്‍ അവരിലുണ്ടാകുന്നത് സെമിനാരികളിലെ അടച്ചുപൂട്ടിയ വാതിലുകള്‍ക്കുള്ളില്‍ വികാരങ്ങള്‍ കീഴ്‌പ്പെടുത്തി കൗമാരം ചെലവഴിച്ചതുകൊണ്ടാണ്. അശ്ലീലമെന്നു പ്രചരിപ്പിച്ചുകൊണ്ടു പുരോഹിതര്‍ നടത്തുന്ന പ്രകടനങ്ങള്‍ മൂന്നാം ക്ലാസ് രാഷ്ട്രീയക്കാരേക്കാളും തരം താണതാണ്.   കുപ്പായങ്ങളണിഞ്ഞുകൊണ്ടുള്ള ഇവരുടെ പ്രകടനങ്ങള്‍ കത്തോലിക്കാ സഭയെ ലോകത്തിന്റെ മുമ്പില്‍ കരിതേക്കുകയും ചെയ്യുന്നു.ഇന്റര്‍നെറ്റ് തേടിയാല്‍ ഇതുമാതിരിയുള്ള അനേക ചിത്രങ്ങള്‍ കാണാം. അക്കൂടെ യേശുവിനെ നഗ്‌നമായി നിര്‍ത്തികൊണ്ടുള്ള അന്ത്യ അത്താഴ പടങ്ങളുമുണ്ട്. മാറിടം കാണിച്ചുകൊണ്ടുള്ള കന്യാസ്ത്രീകളുടെ നടുവില്‍ യേശു ബാറിലിരുന്ന് മദ്യപിക്കുന്നതായുള്ള പടങ്ങളും കാണാം. ഇതിനൊക്കെ പ്രതിക്ഷേധിക്കാന്‍ പോയാല്‍ പുരോഹിതര്‍ എത്രമാത്രം പോകുമെന്നും അറിഞ്ഞുകൂടാ.
പ്രകൃതിയും ജീവജാലങ്ങളും പുരുഷനും സ്ത്രീയും സൃഷ്ടി കര്‍മ്മങ്ങളില്‍ ഉള്ളതാണ്. സ്ത്രീയെ കാണുമ്പോള്‍ പുരുഷനുണ്ടാകുന്ന വികാരം പ്രകൃതിയുടെയും ഈശ്വരന്റെയും വരദാനവുമാണ്. അതിനെ നിഷേധിച്ചുകൊണ്ട് സ്ത്രീയെ കാണുമ്പോള്‍ അടക്കിപിടിച്ചുകൊണ്ടുള്ള പുരോഹിതന്റെ ജീവിതം പ്രകൃതി വിരുദ്ധവുമാണ്. പന്ത്രണ്ടുമാസവും വൈകാരിക ജീവിതം അമര്‍ത്തിപ്പിടിച്ചു ജീവിക്കുന്നതുകൊണ്ടാണ് സ്ത്രീയുടെ മാറിടത്തിന്റെ പടം കണ്ടാല്‍ പുരോഹിതര്‍ക്ക് കലിയിളകുന്നത്. ദേവി ദേവന്മാരുടെ മാറിടങ്ങളുള്ള ബിംബങ്ങള്‍ നിത്യം അമ്പലപൂജാരികള്‍ പൂജാവേളകളില്‍ ദര്‍ശിക്കുന്നതുകൊണ്ടു അവര്‍ക്കങ്ങനെയൊരു വൈകാരികത സംഭവിക്കാന്‍ സാധ്യത കുറവാണ്.  മേരിയുടെ നഗ്‌നമായ മാറിടത്തില്‍ നിന്നും ഉണ്ണിയേശുവിനു മുല കൊടുക്കുന്നതായ ലോകപ്രസിദ്ധങ്ങളായ കലാമൂല്യങ്ങളുണ്ട്. അതിലൊന്നും പുരോഹിതര്‍ വ്യാകുലരല്ല.

ഒരു സാധാരണ മനുഷ്യന്‍ വ്യപിചാരം ചെയ്താല്‍ അത് അയാളുടെ കുടുംബത്തെയും ഭാര്യയേയും കുഞ്ഞുങ്ങളെയുമെ ബാധിക്കുള്ളൂ. പക്ഷെ ഒരു പുരോഹിതനെന്നു പറഞ്ഞാല്‍ അയാളൊരു വ്യക്തിയല്ല. ഒരു സമൂഹത്തിനെയാണ് പ്രതിനിധികരിക്കുന്നത്. അയാള്‍ തെറ്റു ചെയ്താല്‍ സമൂഹമൊന്നാകെ പേരുദോഷമുണ്ടാക്കും. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരില്‍ ഒരാള്‍ പിഴച്ചുവെന്നാണ് പുരോഹിതരുടെ വാദം. ക്രിസ്തു ശിക്ഷ്യനായ യൂദാ സ്‌കറിയാത്തായില്‍ വ്യപിചാരകുറ്റങ്ങള്‍ ചാര്‍ത്തിയതായി വചനങ്ങളില്‍ പറഞ്ഞിട്ടില്ല. പണത്തോടുള്ള ആര്‍ത്തി മൂലം യൂദാ ഗുരുവിനെ ഒറ്റി കൊടുത്തു. ഒരു കാലത്തു സഭയേയും കത്തോലിക്കാ പുരോഹിതരെയും പിന്തുണച്ചിരുന്ന മനോരമയെ ഒറ്റികൊടുക്കാനും യൂദാസുകളായ പുരോഹിതര്‍ ഇന്ന് മുമ്പിലുണ്ട്. അഭിനവ യൂദാമാര്‍ കോളേജുകളും ഹോസ്പിറ്റലുകളും നടത്തി ഒറ്റുകാരനായ യൂദായെപ്പോലെ യേശുവാകുന്ന സഭയുടെ പേരില്‍ കോഴ, കൈക്കൂലിവഴി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു. ആത്മാക്കളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു നടക്കുന്ന പുരോഹിതരുടെ കപടത നിറഞ്ഞ പാപങ്ങള്‍ നോക്കുമ്പോള്‍ ക്രിസ്തു ശിക്ഷ്യനായ യൂദായുടെ പാപം വെറും നിസാരമെന്നും കാണാം.

ടോം വട്ടക്കുഴി എന്ന ചിത്രകാരന്റെ ഭാവനയില്‍ മുളച്ചുവന്ന  പടം ഫ്രാന്‍സിലെ പ്രസിദ്ധ നര്‍ത്തകിയായിരുന്ന മാര്‍ഗരേത ഗീര്‍ട്രുയിഡാ  (Margaretha Geetrruida Zelle) എന്ന ഒരു ഡച്ച് വനിതയുടെയായിരുന്നു. അവരുടെ സ്‌റ്റേജിലെ പേര് മാതാ ഹരിയെന്നായിരുന്നു. നഗ്‌നനര്‍ത്തകിയെന്ന നിലയില്‍ അവര്‍ അക്കാലങ്ങളില്‍ പ്രസിദ്ധയായിരുന്നു. സമൂഹത്തില്‍ പേരും പെരുമയുമുണ്ടായിരുന്നവരുടെയും ധനികരുടെയും പ്രഭുക്കന്മാരുടെയും കിടക്കകളും പങ്കിട്ടിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളില്‍ അവര്‍ ജര്‍മ്മനിയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ ഫ്രഞ്ച് സര്‍ക്കാര്‍  അവരെ അറസ്റ്റു ചെയ്തു. കുറ്റക്കാരിയെന്നു വിധിച്ചതിനാല്‍ ഫ്രഞ്ച് പട്ടാളക്കോടതി വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുകയാണുണ്ടായത്.

1840 ഒക്ടോബര്‍ രണ്ടാംതീയതി അവര്‍ ആഡം സെല്ലെയുടെയും (Adam Zelle) അഞ്ചേ വാന്‍ മെലന്റെയും (Antje van der Meulen) നാലുമക്കളില്‍ മൂത്തവളായി ജനിച്ചു. പിതാവ് ഒരു ബിസിനസുകാരനും ധനികനുമായിരുന്നതു കൊണ്ട് നല്ലൊരു ബാല്യം അവര്‍ക്കുണ്ടായിരുന്നു. 1889ല്‍ മാര്‍ഗരേതന്റെ പിതാവ് സാമ്പത്തികമായി തകരുകയും വിവാഹമോചിതനാവുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. മാര്‍ഗരേത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.  1891ല്‍ 'അമ്മ മരിക്കുകയും അവര്‍ 'മിസ്റ്റര്‍ വിസര്‍' എന്ന തലതൊട്ടപ്പനുമൊത്തു താമസമാക്കുകയുമുണ്ടായി. അവിടെയവര്‍ ചെറുകുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. ആ സ്‌കൂളിലെ ഹെഡ്മാസ്റ്ററുമായി പ്രേമ ബന്ധത്തില്‍ ആയതിനാല്‍ അവിടെയുള്ള ജോലി നഷ്ടപ്പെട്ടു. വിസറിന്റെ   നിര്‍ദ്ദേശപ്രകാരമാണ് ജോലി പോയതും. അദ്ദേഹത്തിനു ആ ബന്ധം ഇഷ്ടമില്ലായിരുന്നു. അവിടെനിന്നും പിന്നീട് മാര്‍ഗരേത തന്റെ അമ്മാവന്റെ വീട്ടില്‍ താമസമാക്കി.
1876ല്‍ മാര്‍ഗരേത അവരെക്കാള്‍ ഇരുപതു വയസു പ്രായക്കൂടുതലുണ്ടായിരുന്ന ഒരു ഡച്ച് ആര്‍മി ഓഫിസറിനെ വിവാഹം ചെയ്തു. രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു കുട്ടി ചെറുപ്പത്തിലേ മരിച്ചുപോയി. മാര്‍ഗരേതന്റെ ഭര്‍ത്താവ് അവരില്‍ നിന്ന് വിവാഹമോചനം നേടുകയും മകളുടെ സംരക്ഷണ ചുമതല ഭര്‍ത്താവിന് ലഭിക്കുകയും ചെയ്തു. അമ്പലങ്ങളില്‍ നൃത്തം പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഹിന്ദു അദ്ധ്യാപകനെ മാര്‍ഗരേത കണ്ടുമുട്ടി.അദ്ദേഹം അവരെ അമ്പല നര്‍ത്തകികളെപ്പോലെ രതി ഭാവാദികളടങ്ങിയ കൂത്തുകളും ഡാന്‍സുകളും  പഠിപ്പിച്ചു.  കാമവികാരങ്ങള്‍ ഉണര്‍ത്തുന്ന വിധേനയുള്ള നഗ്‌നനൃത്തങ്ങളായിരുന്നു അവര്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. പാരീസിലും ബെര്‍ലിനിലും വിയന്നയിലും യുറോപ്പിയന്‍ പട്ടണങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകരുടെ മുമ്പില്‍ അവര്‍ നൃത്തം ചെയ്യുമായിരുന്നു.

ജര്‍മ്മനിയുമായുള്ള അവരുടെ ബന്ധം ഫ്രാന്‍സിലെ അധികാരികള്‍ വീക്ഷിച്ചുകൊണ്ടിരുന്നു. 1917 ല്‍  ജര്‍മ്മനിയില്‍ നിന്നു മടങ്ങി വന്നയുടനെ അവരെ അറസ്റ്റ് ചെയ്തു. ജര്‍മ്മനിക്കുവേണ്ടി  ചാരപ്രവര്‍ത്തി നടത്തുന്നവരായി   മുദ്രകുത്തുകയും ചെയ്തു. കാര്യമായ തെളിവുകള്‍ ഒന്നും അവരുടെ പേരില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഫ്രഞ്ചു പട്ടാളക്കോടതി വെടി വെച്ച് കൊല്ലുകയാണുണ്ടായത്. അവരുടെ സ്വന്തം നിലപാടിനെപ്പറ്റി വിവരിക്കുവാനും അന്നവര്‍ക്കു കഴിഞ്ഞില്ല.

ജയിലില്‍ ആയിരുന്നപ്പോള്‍ ജയിലിലെ വാര്‍ഡനും ജോലിക്കാരും കന്യാസ്ത്രികളായിരുന്നു. വെടിവെച്ചു കൊല്ലാന്‍ പോകുന്ന അന്ത്യസമയത്തു ജയില്‍വാര്‍ഡനായ കന്യാസ്ത്രി അവര്‍ക്ക് അന്ത്യ ചുമ്പനം അര്‍പ്പിക്കുന്നുണ്ട്. വിധിയുടേതായ അന്നത്തെ ഒക്ടോബര്‍ പതിനഞ്ചിലെ സുപ്രഭാതത്തില്‍ മാതാ ഹരി ഉണരുകയും അവരെ പാരിസിലെ ജയിലില്‍നിന്നും കൊണ്ടുപോയി തുറസായ ഒരു സ്ഥലത്തിട്ടു വെടിവെച്ചു കൊല്ലുകയും ചെയ്തു.


മരണത്തെ സ്വപ്നം കാണുന്ന മാതാഹരിയെന്ന നര്‍ത്തകിയുടെ വൈകാരിക ഭാവങ്ങളെ ശ്രീ വൈലോപ്പള്ളി ശ്രീധരമേനോന്‍ അദ്ദേഹത്തിന്റെ കാവ്യ ഭാവനകളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ജീവിക്കാനുള്ള മോഹങ്ങളുമായി അവസാനനിമിഷം വരെയും സുന്ദരിയായ ആ നര്‍ത്തകി തന്റെ ജീവനുവേണ്ടി നീതിപീഠത്തോടപേക്ഷിച്ചിരുന്നു. അവര്‍ക്കുവേണ്ടി കണ്ണീരര്‍പ്പിക്കാന്‍ ഏതാനും നിഷ്‌കളങ്കരായ കന്യാസ്ത്രികള്‍ ചുറ്റുമുണ്ടായിരുന്നു. നര്‍ത്തകിയുടെ താളം വെച്ചുള്ള അവസാനത്തെ നൃത്തംകണ്ടു കന്യാസ്ത്രികള്‍ അലൗകികമായ ആനന്ദ ലഹരിയില്‍ ലയിച്ചുപോയിരുന്നു. മാതാ ഹരിയെന്ന മദാലസയായ നര്‍ത്തകിയെ ക്രിസ്തുവായി സീറോ മലബാര്‍ സഭ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. 



മാതാ ഹരിയെന്ന നര്‍ത്തകിയെ ക്രിസ്തുവായി കാണുന്നവരും പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2016-12-23 06:06:15

My compliments to  Shri Joseph Padannamakkal on this excellent  and beautifully written article. He has presented reality in such a lucid and straightforward manner.  This article is very informative and thought provoking.  Congratulations and best wishes to the author !

വിദ്യാധരൻ 2016-12-23 09:51:12

'കാവുകാട്ട് ബിഷപ്പിനെപ്പോലെ ദിവ്യന്മാരായമഹാന്മാരും സഭയിൽ ഉണ്ടെന്നു പറഞ്ഞുകൊണ്ട് ശ്രീ. ജോസഫ്‌ പടന്നമാക്കൽ മതങ്ങളുടെ ളോഹയും കാവി വസ്ത്രവും പൊക്കി അവിടുത്തെ അധോലോകത്തെ കാണിക്കുമ്പോൾ മനസിലേക്ക് കടന്നു വരുന്നത് കുഞ്ചൻ നമ്പ്യായരുടെ കവിതാശകലമാണ്

ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല
ഒരുത്തനും പ്രിയമായി പറവാനും ഭാവമില്ല (പഞ്ചേന്ദ്രോപാഖ്യാനം)

അവാർഡിനും പൊന്നാടക്കും മുഖസ്തുതിയും പ്രതീക്ഷിച്ച് സാഹിത്യ സൃഷ്ടികൾ നടത്തുന്ന അമേരിക്കയിലെ നല്ല ഒരുശതമാനം വിധേയരായ എഴുത്തുകാർക്ക് മുഖം നോക്കാതെ പറയാനുള്ളത് പറയാനുള്ള ചങ്കൂറ്റം ഇല്ല എന്നത് ഞാൻ പറയാതെ മാന്യവായനക്കാർക്ക് അറിയാവുന്ന സത്യമാണല്ലോ..
എന്നാൽ ചങ്കൂറ്റമുള്ള ജോസഫ് പടന്നമാക്കലിനെപോലുള്ളവർ പറയുമ്പോൾ ആരെയെങ്കിലും ചെറുതാക്കി കാണിക്കാനോ ആർക്കെങ്കിലും ഹിതമായി പറയാനോ കൂട്ടാക്കുന്നില്ല എന്നത് ഈ ലേഖനം വായിക്കുന്ന ഏതു വ്യക്തിക്കും. കാര്യം പറയുമ്പോൾ അദ്ദേഹം കൊള്ളിവാക്കുകൾ ഉപയോഗിക്കുന്നു ധിക്കാരികളോട് കർക്കശമായ നിലപാട് സ്വീകരിക്കുന്നു. ഫാദർ ഇലഞ്ഞിമറ്റത്തെ അദ്ദേഹം തൊലിയുരിഞ്ഞു കാട്ടുന്നു. മനസ്സിൽവിഷംകൊണ്ട് നടക്കുന്നവർക്ക് ഇഷ്ടം പറയുന്നത് പാമ്പിന് പാൽ കൊടുക്കുന്നതിനു തുല്യമാണ്. നിർഭയരായി എഴുതണമെങ്കിൽ ഈ എഴുത്തുകാരനെ പിന്തുടരുന്നതിൽ തെറ്റൊന്നും ഇല്ല. താങ്കൾക്ക് അഭിനന്ദനത്തിന്റ കൂപ്പുകയ്യ്‌

varughese philip 2016-12-23 10:03:07
കുപ്പായം ഇട്ട ഈ ചെന്നായ്ക്കലിൽ പലതിനെയും ജയിലിൽ അടക്കണം .
andrew 2016-12-23 12:22:29
'പുരോഹിതന്‍  ഒരു  കൂദാശ തൊഴിലാളി  മാത്രം . അവയെ പൊക്കികൊണ്ടു നടക്കുന്നവര്‍  വിഡ്ഢികള്‍ .
ഇവര്‍ 2 കൂട്ടരും കൂടി  മനുഷ ജീവിതം കോലാഹലം കൊണ്ട് മാത്രം അല്ല കൊലപാതകം  കൊണ്ട്  താര്മാര്‍ ആക്കുന്നു. മതവും  പുരോഹിതരും  ഈ ഭൂമിയില്‍ നിന്ന്‍  ഇല്ലാതെ  വരും കാലം മാത്രം  സമാദാനം  ഉണ്ടാകുകയുള്ളൂ .
Chacko Kalarickal 2016-12-23 14:47:05
ശ്രീ പടന്നമാക്കലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സത്യത്തെ തുറന്നുകാണിച്ച് വളരെ ഹൃദ്യമായ രീതിയിൽ എഴുതിയ ഈ ലേഖനം എല്ലാവരും പ്രത്യേകിച്ച് പ്രവാസികൾ വായിക്കേണ്ടതാണന്നാണ് എന്റെ അഭിപ്രായം. ഗൃഹസ്ഥവൃത്തി സ്വയം വേണ്ടെന്നുവെച്ച പുരോഹിതർ സ്ത്രീകളെ അപ്സരസ്സുകളേപ്പോലെ മാനിക്കണ്ടവരാണ്. അവരെ ഏല്പിച്ചിരിക്കുന്ന ശുശ്റൂഷാ ജോലിയിൽ കഴിയേണ്ട ഇവരിലെ ചിലർക്ക് കുരുപൊട്ടി നിസാര കാര്യങ്ങൾക്ക് വിശ്വാസികളെ റോഡിലിറക്കുന്ന തന്ത്രം അപലപനീയം തന്നെ. നിയതാഹാരവും വ്രതാനുഷ്ഠാനവും ചെയ്തു ജീവിക്കുന്നവർ ഒരു കലാരൂപം കണ്ടാൽ ഇളകാൻ പോകുന്നില്ല. ലേഖനത്തിൽ പറയുന്നപോലെ വിശ്വാസികളെ റോഡിലിറക്കാൻ പ്രേരിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധി ശരിയല്ല. സത്യത്തെ തുറന്നുകാണിച്ച് ആരുടേയും മുഖം നോക്കാതെ ഈ ലേഖനം എഴുതിയതിന് താങ്കൾക്ക് വീണ്ടും അഭിനന്ദനങ്ങൾ.
andrew 2016-12-23 14:49:47

അപ്പകോല്‍ എലി കൊണ്ടുപോയി പിന്നെ അപ്പത്തിന്‍ കഥ എന്തുതാന്‍ …..

aren't we making a much ado about nothing ?

There was no historical Jesus. Gospels are the only source about Jesus. But they differ each other and same gospel itself pictures different type of Jesus. The present day gospels are corrected, edited and corrupted, they were re-written several times. In Gospel of John Jesus is not a material person but only a manifestation of spirit. The stories about Jesus are that of Mediterranean Pagan gods and his sayings in the Gospels are of Apolloniaus, Hebrew Rabbis & Buddhism. -see Vol.4 of Millennium bible -സുവിശേഷങ്ങളിലെ അബദദങ്ങളും …..…

Jesus is so far a fiction, gospels are fabricated or creative imagination. In the first few centuries, there were several hundreds of 'Jesus movements' and they all had several gospels. They were destroyed to create the gospel or story of Jesus. All those Jesus groups fought against each other, we can see the hatred and fight in the Acts.& letters of Paul. The civil war of these Jesus groups were very intense that the Roman empire was on paths of destruction. So the emperor god [ god on 2 legs] Constantine summoned them all and was forced to admit a unified belief. All those who opposed fled.

R. Catholics enriched themselves being in Rome and tried to control the rest of the Christians. Now there are more than 3 thousand different christian groups and most has their own version of bible. Bible is corrected and edited frequently by NRSV.

Priestly class as usual took advantage of the chaos, assumed leadership and took complete control. All christian groups like rest of the religions are fascists. They all exploit the ignorance of the faithful.

So thinking people & those who love other humans must get out of the chains of religions. Do not give money to feed the lazy corrupt priests. Feed the hungry, clad the naked, build shelter for the needy.... love all humans. That is good deed. When you are good, good deeds will emanate from you, then you will be at ease and peace and peace will spread in this blood filled World.


Tom abraham 2016-12-23 16:32:58
Who is Prajapati of Rigveda , how was he to die, why is Rock so important in the Bible, why are Muslims in Mecca worship a black rock ? Sir,, please educate us more comprehensively. How come we are all unhit by a big piece of burning rock from the multiverse ? More nonsense on the eve of merry Christmas ?

നാരദന്‍ 2016-12-23 18:22:50
ദ വന്നു അന്ദ്രയോസും 
ശ്രേയ + എത്ര  കൊല പാതകം. = പുരോഹിതര്‍ = കൊലപാതകികള്‍ - എത്ര  ച്രരിത്ര  സംഭവങ്ങള്‍ 
പുരോഹിത  തൊഴിലാളികള്‍  ഓടിക്കോ 
വേദ പുസ്‌തക  ചുമട്ടു തൊഴിലാളികള്‍  ഓടിക്കോ 
തണുപ്പ്  കാലത്ത്  പൂകാലം 
വിധ്യദരന്‍ , അന്തപ്പന്‍ , അന്ത്രയോസ് 
Ninan Mathullah 2016-12-23 19:18:41
When you say something it must be based on something- scripture books, history, facts or your life experience. Otherwise it will stay an opinion and people won't give much weight to it  or consider it as propaganda with vested interests as several do in this column. When questioned here they go underground for some time and then show up in a different name. They can say anything they want. No consequence to fear. The naive among us are brainwashed by them. 'Vaayil varunnathu Kothakku pattu' is true about them. If there is no historical Jesus what do you think about Josephus description of the historical Jesus?
David panackal 2016-12-23 20:30:03
മുമ്പെഴുതിയ "മഹാന്മാ'രെല്ലാം സ്ഥിരം ഇത്തരം വിഷയങ്ങളെക്കുറിച്ച് കത്തോലിക്കാ സഭയെയും അതുമായി ബന്ധപ്പെട്ടവരെയും കുറിച്ച് വളരെ മോശമായും മ്ലേച്ഛമായും എഴുതുന്നതില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണെന്നു ഈ മലയാളീ തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്നതാണ്. ഇതെഴുതിയ മഹാനും ഇവരുടെ നേതാവാകാന്‍ പറ്റിയ ആളെന്നു തെളിയിച്ച ആളാണ്‌. ആശയദാരിദ്ര്യത്താല്‍ പഞ്ഞം കിടന്നു വിഷമിച്ചപ്പോള്‍ ഒരുവന്റെ കുബുദ്ധിയിലുദിച്ചതിനെ ഓര്‍ക്കാപ്പുറത്ത് വീണു കിട്ടിയ നിധി പോലെ ഇക്കൂട്ടര്‍ ആഘോഷിക്കുകയാണ്. അടുത്തത് നമുക്ക് എന്തെങ്കിലും വീണു കിട്ടുന്നത് വരെ.......!
andrew 2016-12-24 06:04:55
Josephus's books were edited and more added by Christian epic scribes. Even Rabbinic texts were manipulated by them.
Jesus =Yesu = Joshua was a common name among Hebrews. So there was several Yesu s were there. But they have nothing to do with Yesu in the gospels.
A woman getting pregnant - there is no miracle. If Joseph the father of Jesus got impregnated by spirit or anyone- it is a miracle.
the Jesus in gospel had a twin brother - Thoma. So; did holy spirit impregnate Maria twice?
 
Ninan Mathullah 2016-12-24 10:03:20
According to andrew Josephus texts was edited and more added by Christian scribes. This is the reason why I stated, 'Vaayil varunnathu Kothakku Pattu' about such statements. People like andrew has no problem saying anything that comes to their mind if it suit their propaganda. They do no have to provide supporting evidence or they ignore evidence against their arguments. They can create doubt in the minds of naive among us.
andrew 2016-12-24 14:02:15

The extant manuscripts of the writings of the 1st-century Romano-Jewish historian Flavius Josephus include references to Jesus and the origins of Christianity.[1][2] Josephus' Antiquities of the Jews, written around 93–94 AD, includes two references to the biblical Jesus Christ in Books 18 and 20 and a reference to John the Baptist in Book 18.[1][3]

Scholarly opinion varies on the total or partial authenticity of the reference in Book 18, Chapter 3, 3 of the Antiquities, a passage that states that Jesus the Messiah was a wise teacher who was crucified by Pilate, usually called the Testimonium Flavianum.[4][5][1] The general scholarly view is that while the Testimonium Flavianum is most likely not authentic in its entirety, it is broadly agreed upon that it originally consisted of an authentic nucleus, which was then subject to Christian expansion/alteration.[5][6][7][8][9][10] Although the exact nature and extent of the Christian redaction remains unclear,[11] there is broad consensus as to what the original text of the Testimonium by Josephus would have looked like.[9]

Modern scholarship has largely acknowledged the authenticity of the reference in Book 20, Chapter 9, 1 of the Antiquities to "the brother of Jesus, who was called Christ, whose name was James"[12]and considers it as having the highest level of authenticity among the references of Josephus to Christianity.[

Ninan Mathullah 2016-12-24 17:47:08

From Josephus”…and brought before them the brother of Jesus, who was called Christ, whose name was James, and some others, [or, some of his companions]; and when he had formed an accusation against them as breakers of the law, he delivered them to be stoned but as for those who seemed the most equitable of the citizens, and such as were the most uneasy at the breach of the laws, they disliked what was done; they also sent to the king [Agrippa] (Herod), desiring him to send to Ananus that he should act so no more, for that what he had already done was not to be justified; nay, some of them went also to meet Albinus, as he was upon his journey from Alexandria, and informed him that it was not lawful for Ananus to assemble a sanhedrim without his consent.[24] Whereupon Albinus complied with what they said, and wrote in anger to Ananus, and threatened that he would bring him to punishment for what he had done; on which king Agrippa took the high priesthood from him, when he had ruled but three months, and made Jesus, the son of Damneus, high priest:” Thanks andrew  for mentioning it although half heartedly. Now this James was the Bishop or elder of the Jerusalem Church after the crucifixion of Jesus along with other elder Peter and John the disciples of Jesus. Bible New Testament books refer to this incident. Book of Acts Chapter 12:1-3, About that time King Herod laid violent hands upon some who belonged to the church. He had James, the brother of John, killed with the sword. After he saw that it pleased the Jews, he proceeded to arrest Peter also”.Bible is true history. No scholar could prove that anything in Bible is inconsistent with known history although many books were written and many theories and hypothesis put forward to prove otherwise. Hope Mr. P.P Cherian also will take note of this. People continue to write to discredit Bible.

Thomas Vadakkel 2016-12-24 20:24:05
ശ്രീ നൈനാൻ മാത്തുള്ളയ്ക്ക് യോജിക്കാത്ത അഭിപ്രായങ്ങൾ ആരെങ്കിലും എഴുതിയാൽ തെളിവുകൾ കൊടുക്കാൻ പറയുന്നു. ശ്രീ ആൻഡ്രുസിനോട് 'വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്നു അദ്ദേഹത്തിൻറെ കമന്റിൽ  എഴുതിയിരിക്കുന്നു.

യേശു എന്ന ഒരു കഥാപുരുഷൻ ജീവിച്ചിരുന്നില്ലായെന്നു ശ്രീ ആൻഡ്രുസ് പറയുമ്പോൾ ഇല്ലാത്ത ഒരു കഥാപാത്രത്തിന് എങ്ങനെ ഡോക്യൂമെന്റുകളോ തെളിവുകളോ നൽകും. അന്ധമായി വിശ്വസിക്കുന്ന തെളിവുകളാണ് മാത്തുള്ളായുടെ പക്കലുള്ളത്. മാത്തുള്ളയെഴുതുന്ന അഭിപ്രായങ്ങൾക്കെല്ലാം ഡോക്യൂമെന്റുകളും തെളിവുകളുമുണ്ടെന്നു അദ്ദേഹം അവകാശപ്പെടുന്നു. അക്കൂടെ തോമാശ്ലീഹായുടെ ഏഴരപ്പള്ളികൾ, രണ്ടായിരം കൊല്ലം മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ പൂർവികരുടെ നമ്പൂതിരി ഇല്ലങ്ങൾ, ക്രിസ്തുവിന്റെ മുഖം തുടച്ച ടൂറിനിലെ വ്യാജമായ തുണിക്കു പകരം അസൽ തുണി, നോവായുടെ ആർക്ക്, അങ്ങനെയങ്ങനെ അദ്ദേഹത്തിൻറെ പക്കൽ തെളിവുകളായി ഒരു മ്യൂസിയം തന്നെയുണ്ട്. ഇതെല്ലാം ശക്തനായ ദൈവം പണ്ട് നമ്പൂതിരി ഇല്ലങ്ങൾക്ക് തോമാശ്ലീഹാ വഴി നൽകിയതാണ്. ഇത്തരം കള്ളങ്ങൾ അടുത്ത തലമുറകളെയും കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നു.

അയഥാര്‍ത്ഥമായ യേശുവിനെപ്പറ്റി ആരെങ്കിലും ചോദ്യം ഉന്നയിച്ചാൽ തെളിവുകളായി ഉടൻ ഫ്ലാവിയസ് ജോസഫസിന്റെ എഴുത്തുകൾ ചൂണ്ടി കാണിക്കും. യഹൂദനായ ഈ ചരിത്രകാരൻ ക്രിസ്തുവിനു ശേഷം എ.ഡി. 37 നും 100 നുമിടയിലുള്ള കാലങ്ങളിൽ ജീവിച്ചെന്നു വിശ്വസിക്കുന്നു. ഒരു സാക്ഷ്യമെന്നതിനുപരി ക്രിസ്തുവിനെ അദ്ദേഹം നേരിൽ കണ്ടിട്ടില്ല.    

യേശുവിന്റെ കാലത്തുണ്ടായിരുന്ന ഗ്രന്ഥശേഖരങ്ങളിൽ ജോസഫസിന്റെ ചുരുങ്ങിയ വാക്യങ്ങളാണ് യേശുവെന്ന കഥാപാത്രത്തെപ്പറ്റി വലിയ തെളിവുകളായി അവതരിപ്പിക്കുന്നത്. അന്നുണ്ടായിരുന്ന ചരിത്രകാരോ, തത്ത്വജ്ഞാനികളോ, രാഷ്ട്ര തന്ത്രജ്ഞരോ, ആരും തന്നെ യേശുവെന്ന
ആ മഹാപുരുഷനെപ്പറ്റി സൂചിപ്പിച്ചിട്ടില്ല. അവരൊക്കെ യേശുവിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിലും യേശുവിന്റേതായ യാതൊരു അത്ഭുതങ്ങളും രേഖപ്പെടുത്തിയിട്ടുമില്ല.   

എ.ഡി.1800 മുതൽ ഭൂരിഭാഗം പണ്ഡിതന്മാരും ജോസഫയിസ് എഴുതിയെന്നു വിചാരിക്കുന്ന ക്രിസ്തുവിനെപ്പറ്റിയുള്ള ഖണ്ഡിക വെറും വ്യാജങ്ങളെന്നു കരുതുന്നു. ഏതോ നൂറ്റാണ്ടിൽ ജോസഫയിസിന്റേതെന്നു പറഞ്ഞു ക്രിസ്തുവിനെപ്പറ്റി പരാമർശിക്കുന്ന ഭാഗം തിരുകി കയറ്റിയതാണ്. ചുരുക്കി പറഞ്ഞാൽ നാലാം നൂറ്റാണ്ടിലെയോ അഞ്ചാം നൂറ്റാണ്ടിലെയോ ക്രിസ്ത്യൻ സഭകളിലെ പിതാക്കന്മാർ ജോസഫസിന്റെതെന്നു പറഞ്ഞു വ്യാജമായി ഉണ്ടാക്കിയ ഒരു കള്ളസാക്ഷി പത്രമാണിത്.  അത് പണ്ഡിതന്മാർ തിരസ്ക്കരിച്ചതുമാണ്. 

ജോസഫസിന്റെ യേശുവിനെ സംബന്ധിച്ച പരാമർശനങ്ങൾ നാലാം നൂറ്റാണ്ടുവരെ ഒരു സഭാ പിതാക്കന്മാർക്കും അറിവില്ലായിരുന്നു. അത് വെൽസ് എന്ന പണ്ഡിതൻ രേഖപ്പെടുത്തിയിട്ടുണ്ട്. (Wells, JM, 202) അഞ്ചാം നൂറ്റാണ്ടിൽ ജെറോം എന്ന ഒരു സഭാപിതാവ് "ജോസഫസ് ഒരു യഹൂദ എഴുത്തുകാരനായിരുന്നുവെന്നും യേശുവിന്റെ കുരിശുമരണത്തെ അദ്ദേഹം പ്രാമാണികരിച്ചിട്ടുണ്ടെന്നും' സമ്മതിക്കുന്നുണ്ട്. ജെറോമിന്റെ അഭിപ്രായത്തിൽ അതു അവിശ്വസിനീയമെന്നായിരുന്നു.
Ninan Mathullah 2016-12-24 22:16:24

These words prove that Thomas Vadakkel is not a Christian but a person of a different religion. He is not a Muslim as Muslims accept Jesus as a historical figure and a prophet. They do not accept the crucifixion or that Jesus is God. Now some of you can imagine to what religion he belongs.

യേശു എന്ന ഒരു കഥാപുരുഷൻ ജീവിച്ചിരുന്നില്ലായെന്നു ശ്രീ ആൻഡ്രുസ് പറയുമ്പോൾ ഇല്ലാത്ത ഒരു കഥാപാത്രത്തിന് എങ്ങനെ ഡോക്യൂമെന്റുകളോ തെളിവുകളോ നൽകും. Andrewsadmit Josephus with some reservation. അന്ധമായി വിശ്വസിക്കുന്ന തെളിവുകളാണ് മാത്തുള്ളായുടെ പക്കലുള്ളത്. This is closing eyes and making it dark.മാത്തുള്ളയെഴുതുന്ന അഭിപ്രായങ്ങൾക്കെല്ലാം ഡോക്യൂമെന്റുകളും തെളിവുകളുമുണ്ടെന്നു അദ്ദേഹം അവകാശപ്പെടുന്നു. If anybody need evidence I can provide or say why I believe so.അക്കൂടെ തോമാശ്ലീഹായുടെ ഏഴരപ്പള്ളികൾ, രണ്ടായിരം കൊല്ലം മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ പൂർവികരുടെ നമ്പൂതിരി ഇല്ലങ്ങൾ, ക്രിസ്തുവിന്റെ മുഖം തുടച്ച ടൂറിനിലെ വ്യാജമായ തുണിക്കു പകരം അസൽ തുണി, നോവായുടെ ആർക്ക്, അങ്ങനെയങ്ങനെ അദ്ദേഹത്തിൻറെ പക്കൽ തെളിവുകളായി ഒരു മ്യൂസിയം തന്നെയുണ്ട്. ഇതെല്ലാം ശക്തനായ ദൈവം പണ്ട് നമ്പൂതിരി ഇല്ലങ്ങൾക്ക് തോമാശ്ലീഹാ വഴി നൽകിയതാണ്. ഇത്തരം കള്ളങ്ങൾ അടുത്ത തലമുറകളെയും കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നു. Most of the subjects mentioned here are that I never commented before. Any how these subjects are not relevant to Jesus here. When we talk about one subject we can’t talk about too many subjects.

 

അയഥാര്ത്ഥമായ യേശുവിനെപ്പറ്റി ആരെങ്കിലും ചോദ്യം ഉന്നയിച്ചാൽ തെളിവുകളായി ഉടൻ ഫ്ലാവിയസ് ജോസഫസിന്റെ എഴുത്തുകൾ ചൂണ്ടി കാണിക്കും. യഹൂദനായ ചരിത്രകാരൻ ക്രിസ്തുവിനു ശേഷം .ഡി. 37 നും 100 നുമിടയിലുള്ള കാലങ്ങളിൽ ജീവിച്ചെന്നു വിശ്വസിക്കുന്നു. ഒരു സാക്ഷ്യമെന്നതിനുപരി ക്രിസ്തുവിനെ അദ്ദേഹം നേരിൽ കണ്ടിട്ടില്ല. Thomas Vadakkel listen to TV and Radio news. Do you think the anchor is the eyewitness to the news. Most of the news we read are written by somebody writing based on a report. Herodotus the father of history wrote everything he heard leaving it to the readers to believe it or not. People accept it as history. Thomas Vadakkel needs to know the methods of history.    

 

യേശുവിന്റെ കാലത്തുണ്ടായിരുന്ന ഗ്രന്ഥശേഖരങ്ങളിൽ Please name a few of these books and their authors. ജോസഫസിന്റെ ചുരുങ്ങിയ വാക്യങ്ങളാണ് യേശുവെന്ന കഥാപാത്രത്തെപ്പറ്റി വലിയ തെളിവുകളായി അവതരിപ്പിക്കുന്നത്. Josephus was the official historian of the Roman empire. The fact that Josephus noticed Jesus is proof enough. അന്നുണ്ടായിരുന്ന ചരിത്രകാരോ, തത്ത്വജ്ഞാനികളോ, രാഷ്ട്ര തന്ത്രജ്ഞരോ, ആരും തന്നെ യേശുവെന്ന

മഹാപുരുഷനെപ്പറ്റി സൂചിപ്പിച്ചിട്ടില്ല. If you continue to read Josephus to the killing of James the brother of Jesus you can find that most of the Roman officials knew the developments related to Jesus death. Bible mentions several Roman officials that Josephus also mention that knew news related to Jesus അവരൊക്കെ യേശുവിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിലും യേശുവിന്റേതായ യാതൊരു അത്ഭുതങ്ങളും രേഖപ്പെടുത്തിയിട്ടുമില്ല. Please name a few of these contemporary historians, philosophers or politicians if anybody there and their name and book other than Josephus that had a chance to know Jesus and didn’t mention it. Please do not ignore it. Readers need to know it if they are there.

 

.ഡി.1800 മുതൽ ഭൂരിഭാഗം പണ്ഡിതന്മാരും please name them and their credentials hereജോസഫയിസ് എഴുതിയെന്നു വിചാരിക്കുന്ന ക്രിസ്തുവിനെപ്പറ്റിയുള്ള ഖണ്ഡിക വെറും വ്യാജങ്ങളെന്നു കരുതുന്നു. Good argument! 1800 years after the event what these so called scholars say is more trustworthy for Thomas Vadakkel than the words of the official historian of Roman Empire living close to the time Jesus lived. What a contradiction from a person looking for eyewitness news!ഏതോ നൂറ്റാണ്ടിൽ Nobody knows when. claim without proof ജോസഫയിസിന്റേതെന്നു പറഞ്ഞു ക്രിസ്തുവിനെപ്പറ്റി പരാമർശിക്കുന്ന ഭാഗം തിരുകി കയറ്റിയതാണ്. Please give reference to these scholars and their books. ചുരുക്കി പറഞ്ഞാൽ നാലാം നൂറ്റാണ്ടിലെയോ അഞ്ചാം നൂറ്റാണ്ടിലെയോ ക്രിസ്ത്യൻ സഭകളിലെ പിതാക്കന്മാർ ജോസഫസിന്റെതെന്നു പറഞ്ഞു വ്യാജമായി ഉണ്ടാക്കിയ ഒരു കള്ളസാക്ഷി പത്രമാണിത്.  അത് പണ്ഡിതന്മാർ തിരസ്ക്കരിച്ചതുമാണ്. Not so until proved. Nobody is forcing anybody to believe anything here. For the life style you follow it may be necessary to believe that there is no God. It is your choice. It is your right to believe anything you want. The issue here is in misleading others with your propaganda.

 

ജോസഫസിന്റെ യേശുവിനെ സംബന്ധിച്ച പരാമർശനങ്ങൾ നാലാം നൂറ്റാണ്ടുവരെ ഒരു സഭാ പിതാക്കന്മാർക്കും അറിവില്ലായിരുന്നു. അത് വെൽസ് എന്ന പണ്ഡിതൻ രേഖപ്പെടുത്തിയിട്ടുണ്ട്. (Wells, JM, 202)Please give more details on this Wells and his book. When he lived and what he wrote? അഞ്ചാം നൂറ്റാണ്ടിൽ ജെറോം എന്ന ഒരു സഭാപിതാവ് "ജോസഫസ് ഒരു യഹൂദ എഴുത്തുകാരനായിരുന്നുവെന്നും യേശുവിന്റെ കുരിശുമരണത്തെ അദ്ദേഹം പ്രാമാണികരിച്ചിട്ടുണ്ടെന്നും' സമ്മതിക്കുന്നുണ്ട്. ജെറോമിന്റെ അഭിപ്രായത്തിൽ അതു അവിശ്വസിനീയമെന്നായിരുന്നു. Please give details where Jerome recorded this. Please do not ignore this request. Readers need to know this. Thanks

വിദ്യാധരൻ 2016-12-24 23:08:33
മമതമേ നിന്റെ പിടിയിൽപ്പെട്ടൊട്ടേറെ 
പിടയുന്നിന്നൊരിറ്റു ശ്വാസത്തിനായി 
വിടുമോ നീയെന്റെ കുരനാഴീന്നുടൻ 
അല്ലെങ്കിൽ ഞാനുടൻ ചത്തുപോകും 
തന്നീടാം മാസപ്പടി മുടങ്ങാതെ ഞാൻ 
അവിടെ കൊണ്ടെന്നെത്തീച്ചിടാം 
ദൈവത്തിൻ പേരിൽ എത്ര നാളായി -
നിങ്ങൾ കൊള്ള ചെയ്യുന്നു ലജ്ജയില്ലേ?
ഞങ്ങടെ പിച്ച ചട്ടിയിൽ എന്തിനു 
നിങ്ങൾ ഇടയ്ക്കിടെ കൈയിടുന്നു 
ഞങ്ങടെ പട്ടിണി മാറണമെങ്കിൽ 
ഞങ്ങൾ എല്ലുമുറിയെ പണിഞ്ഞിടേണം 
ചില്ലു കൊട്ടാരത്തിൽ വസിക്കുന്ന നിങ്ങൾക്ക് 
അക്കഥ എങ്ങനെ മനസിലാകും ?
അജ്ഞത നിങ്ങടെ കൂടെയുള്ളപ്പോൾ 
വിജ്ഞാനത്തിനെ ആരകത്തു കേറ്റും 
ഞാനിവിടെ കിടന്നു കൈകാലിട്ടടിച്ചും 
വാതോരാതെ പറഞ്ഞിട്ടുമെന്തു കാര്യം 
ഉറക്കം വന്നെന്റെ പീലിയിൽ തൂങ്ങുന്നു 
വിരമിക്കാൻ സമയമായി ഞാൻ പോയിടുന്നു 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക