Image

കമലില്‍ നിന്നും എന്റെ മകള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന: ഗൗതമി

Published on 23 December, 2016
കമലില്‍ നിന്നും എന്റെ മകള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന: ഗൗതമി


ചെന്നൈ: കമല്‍ഹാസന്റേയും ഗൗതമിയുടേയും വേര്‍പിരിയല്‍ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. കമല്‍ഹാസനുമായി ഇനിയൊരു ജീവിതമില്ലെന്ന് ഗൗതമി തന്നെയാണ് ബ്ലോഗിലൂടെ വ്യക്തമാക്കിയത്.

എന്നാല്‍ ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെ കാരണങ്ങള്‍ ചികഞ്ഞ് മാധ്യമങ്ങളും രംഗത്തെത്തി. വേര്‍പിരിയലിന് കാരണം കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണെന്നും ഇരുവരും തമ്മിലുള്ള വഴക്കില്‍ കമല്‍ഹാസന്‍ മകള്‍ക്കൊപ്പം നിന്നതാണ് ഗൗതമിയെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. 

എന്നാല്‍ ഇത്തരം വാര്‍ത്തകളെയാക്കെ തള്ളി ഗൗതമി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.



കമലില്‍ നിന്നു തന്റെ മകള്‍ക്ക്  കടുത്ത അവഗണന നേരിടേണ്ടി വന്നിരുന്നെന്നും തന്റെ മകള്‍ക്കു താന്‍ മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത് എന്നും ഗൗതമി പറയുന്നു. മലയാളത്തിലെ ഒരു സിനിമ മാസികയ്ക്ക്് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗൗതമിയുടെ പരാമര്‍ശം.

കമലിനേയും മക്കളേയും സ്‌നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ എനിക്ക് എന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ തനിക്ക് അതിയായ വിഷമവും ഉണ്ട്. എന്നാല്‍ കമലില്‍ നിന്ന് സുബ്ബലക്ഷ്മിക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണനയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക