Image

പെറ്റ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സണ്ണി ലിയോണിന്

Published on 23 December, 2016
പെറ്റ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സണ്ണി ലിയോണിന്


പെറ്റ ഏര്‍പ്പെടുത്തിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ബോളിവുഡ് ചൂടന്‍ താരം സണ്ണി ലിയോണിന്. ഉടമസ്ഥരില്ലാതെ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്കു വേണ്ടിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സണ്ണിക്ക് പുരസ്‌കാരം ലഭിച്ചത്. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ എന്ന മൃഗസംരക്ഷണ സംഘടനയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

സണ്ണി ലിയോണിന് ശരീരത്തിന് പുറത്ത് മാത്രമല്ല മനസ്സിലും സൗന്ദര്യമുണ്ടെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപന വേളയില്‍ പീറ്റ പുരസ്‌കാര വക്താവ് സച്ചിന്‍ ബംഗേരയുടെ പരാമര്‍ശം. തെരുവുനായ്ക്കളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരസ്യത്തില്‍ ഈ വര്‍ഷം സണ്ണി ബ്രാന്‍ഡ് പേഴ്‌സണാലിറ്റി ആയി പ്രത്യക്ഷപ്പെട്ടിരുന്നു.

തോല്‍ ആവശ്യങ്ങളായി കൊലപ്പെടുത്തുന്ന മൃഗങ്ങള്‍ക്കു വേണ്ടിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളും പുരസ്‌കാരത്തിന് സണ്ണി ലിയോണിന് പുരസ്‌കാരത്തിന് അര്‍ഹത നേടിക്കൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക