Image

ജീവിതത്തില്‍ ആമിറിനെ സ്‌നേഹിക്കുന്നു, പ്രൊഫഷനില്‍ വെറുക്കുന്നു; സല്‍മാന്‍

Published on 23 December, 2016
ജീവിതത്തില്‍ ആമിറിനെ സ്‌നേഹിക്കുന്നു, പ്രൊഫഷനില്‍ വെറുക്കുന്നു; സല്‍മാന്‍


ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാന്‍ ആമിറിന്റെ ഗംഗല്‍ തിയേറ്ററുകളില്‍ എത്തി കഴിഞ്ഞു. നിലവിലെ ബോക്‌സഓഫീസ് റെക്കോര്‍ഡുകള്‍ ദംഗലിന് മുന്നില്‍ വഴിമാറുമെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. മാത്രമല്ല തന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ സുല്‍ത്താനെക്കാളും മികച്ച സിനിമയാണ് ദംഗല്‍ എന്നും സല്ലു പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സല്‍മാന്റെ പ്രതികരണം.

‘ജീവിതത്തില്‍ ആമിറിനെ സ്‌നേഹിക്കുന്നു, ജോലിയില്‍ വെറുക്കുന്നു.’സല്‍മാന്‍ പറഞ്ഞു. ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രദര്‍ശനത്തിനായി കുടുംബവുമൊത്താണ് താരം എത്തിയത്. ആമിറും സല്‍മാനും ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കളുമാണ്.  ലോകമെമ്പാടുമുള്ള അയ്യായിരത്തോളം സ്‌ക്രീനുകളിലാണ് ദംഗല്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് പരിഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിനെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക