Image

ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് ഗര്‍ഷോം പ്രവാസി രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

Published on 23 December, 2016
ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് ഗര്‍ഷോം പ്രവാസി രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

 
മലാക്ക (മലേഷ്യ): പതിനൊന്നാമത് ഗര്‍ഷോം പ്രവാസി രത്‌ന പുരസ്‌കാരം അബുദാബിയിലെ എന്‍ടിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് ഏറ്റുവാങ്ങി. 

മലേഷ്യയിലെ മലാക്ക കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മാനവവിഭവശേഷി മന്ത്രി ദത്തുക് എം.എസ്. മഹാദേവനാണ് പുരസ്‌കാരം സമ്മാനിച്ചത്. മണി മേനോന്‍ മലേഷ്യ പ്രവാസി വനിതാ പുരസ്‌കാരവും അമേരിക്കയിലെ മലയാളി ശാത്രജ്ഞന്‍ ഡോ. രാജേഷ് കുമാര്‍ യുവ പ്രവാസി പുരസ്‌കാരവും കുവൈത്തിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കര, ഷിജോ ഫ്രാന്‍സിസ്, ബംഗളൂരു എന്നിവര്‍ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും സമ്മാനിച്ചു. 2016 ലെ മികച്ച പ്രവാസി മലയാളി സംഘടനക്കുള്ള പുരസ്‌കാരം ഹോങ്കോംഗിലെ മലയാളി അസോസിയേഷന്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറിനുവേണ്ടി (മാക്) സ്ഥാപക സെക്രട്ടറി കെ.എന്‍. സുരേഷ് ഏറ്റുവാങ്ങി.

മലാക്ക ഉപമുഖ്യമന്ത്രി യുനെസ് ഹുസൈന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഓള്‍ മലേഷ്യ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുശീല മേനോന്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എന്‍.ആര്‍. നമ്പ്യാര്‍, തന്‍ശ്രീ രവീന്ദ്രന്‍ മേനോന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ സെക്രട്ടറി ജിന്‍സ് പോള്‍, ഗര്‍ഷോം ഇന്‍ഫോമീഡിയ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജൈജോ ജോസഫ്, മലാക്കാ കേരള സമാജം പ്രസിഡന്റ് ഡോ. ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വപ്രയത്‌നത്തിലൂടെ മറുനാട്ടില്‍ ജീവിതവിജയം നേടുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2003 മുതലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ഓള്‍ മലേഷ്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മലേഷ്യന്‍ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരള സമാജം എന്നി സംഘടനകളാണ് പതിനൊന്നാമത് ഗര്‍ഷോം അവാര്‍ഡുദാന ചടങ്ങിന് ആദിത്യമരുളിയത്. ചടങ്ങിനോടനുബന്ധിച്ചു മലാക്ക കേരള സമാജം അംഗങ്ങളും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച ദീപാവലിക്രിസ്മസ് ഷോയും അരങ്ങേറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക