Image

ഫോക് ഫഹാഹീല്‍ നോര്‍ത്ത്, ഫര്‍വാനിയ, അബാസിയ യൂണിറ്റിന് പുതിയ നേതൃത്വം

Published on 23 December, 2016
ഫോക് ഫഹാഹീല്‍ നോര്‍ത്ത്, ഫര്‍വാനിയ, അബാസിയ യൂണിറ്റിന് പുതിയ നേതൃത്വം
 കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന് (ഫോക്ക്) ഫഹാഹീല്‍ നോര്‍ത്ത്, ഫര്‍വാനിയ, അബാസിയ യൂണിറ്റുകള്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ 30ന് അബാസിയയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി വാര്‍ഷിക യോഗത്തിനുശേഷം പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവിധ യൂണിറ്റ് ഭാരവാഹികളായി ഫഹാഹീല്‍ നോര്‍ത്ത്: ഉദയകുമാര്‍ (കണ്‍വീനര്‍), യു.കെ. ഹരിപ്രസാദ് (സെക്രട്ടറി), സോതിന്‍ മനോഹര്‍ (ട്രഷറര്‍) എന്നിവരേയും ഫര്‍വാനിയ: സുബിന്‍ ജഗദീഷ് (കണ്‍വീനര്‍), സുനില്‍കുമാര്‍ (സെക്രട്ടറി), കെ.കെ. സജിത്ത് (ട്രഷറര്‍) എന്നിവരേയും അബാസിയ: ഷിജു കോട്ടായി (കണ്‍വീനര്‍), എ.കെ. രാജേഷ് (സെക്രട്ടറി), വിനോദ് (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക