Image

സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍

Published on 26 December, 2016
സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍


      ദമാം: സൗദി അറേബ്യയുടെ ആറാമത് നാണയ പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള പുതിയ നോട്ടുകളും നാണയങ്ങളും ഡിസംബര്‍ 26 (തിങ്കള്‍) മുതല്‍ പ്രാബല്യത്തിലായി. പുതിയ 500, 100, 50, 10, 5 എന്നീ നോട്ടുകളാണ് ഇന്നു മുതല്‍ ജനങ്ങളുടെ കൈകളില്‍ എത്തിതുടങ്ങുന്നത്. രണ്ട് റിയാലിന്റെയും ഒരു റിയാലിന്റെയും നാണയങ്ങളും ഇതോടൊപ്പം പ്രാബല്യത്തില്‍ വരും.

അമേരിക്കന്‍ ബ്രിട്ടീഷ് കറന്‍സികള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ നോട്ടുകളിലുള്ളത്. സൗദിയുടെ രാഷ്ര്ട പിതാവ് അബ്ദുള്‍ അസീസ് രാജാവിന്റെ ചിത്രങ്ങളാണ് പുതിയ അഞ്ഞൂറിന്റെ നോട്ടിലും രണ്ടു റിയാലിന്റെ നാണയത്തിലുമുള്ളത്. 5, 10, 50, 100 നോട്ടുകളിലും പുതിയ ഒരു റിയാലിന്റെ നാണയത്തിലും സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങളുണുള്ളത്.

ജനങ്ങള്‍ക്ക് വിനിമയത്തിനു യാതൊരു പ്രതിസന്ധിയുമുണ്ടാകാതിരിക്കാന്‍ പുതിയ നോട്ടുകളും നാണയങ്ങളും ഇതിനകം സൗദിയിലെ എല്ലാ ബാങ്കുകളിലും എത്തിച്ചു കഴിഞ്ഞതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ഗവര്‍ണര്‍ അഹമ്മദ് അല്‍ ഖുലൈഫി അറിയിച്ചു.

അതേസമയം നിലവിലുള്ള എല്ലാ നോട്ടുകളും പുതിയ നോട്ടുകള്‍ക്കൊപ്പം ഉപയോഗിക്കാവുന്നതാണെന്നും പഴയ നോട്ടുകള്‍ ഉടനെ പിന്‍വലിക്കില്ലെന്നും സാമ ഗവര്‍ണര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക