Image

എന്‍എസ്എസ് കുവൈത്തിന്റെ ഡ്രോയിംഗ് ശില്പശാലയും കാന്‍സര്‍ ബോധവത്കരണ സെമിനാറും 30ന്

Published on 26 December, 2016
എന്‍എസ്എസ് കുവൈത്തിന്റെ ഡ്രോയിംഗ് ശില്പശാലയും കാന്‍സര്‍ ബോധവത്കരണ സെമിനാറും 30ന്
  കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡ്രോയിംഗ് ശില്പശാലയും മെഡിക്കല്‍ സെമിനാറും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30ന് (വെള്ളി) യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി. രാവിലെ 10ന് ആരംഭിക്കുന്ന ഡ്രോയിംഗ് ശില്പശാലയില്‍ പ്രസിദ്ധ കലാകാരന്‍ സുനില്‍ പൂക്കോട് ക്ലാസുകള്‍ എടുക്കും.

തുടര്‍ന്ന് നടക്കുന്ന മെഡിക്കല്‍ സെമിനാര്‍ 11.30ന് ആരംഭിക്കും. വനിതകള്‍ക്കായുള്ള കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ കുവൈത്ത് കാന്‍സര്‍ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ.സുസോവന സുജിത് നായര്‍ ക്ലാസെടുക്കും. 

വിവരങ്ങള്‍ക്ക് 97208931, 99581697, 55216603, 50558629.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക