Image

മാക് ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30ന്

Published on 26 December, 2016
മാക് ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30ന്
    കുവൈത്ത് സിറ്റി: മലയാളി അസോസിയേറ്റഡ് ക്ലബ് (മാക് കുവൈത്ത്) ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കെഫാക്, ഫ്രന്‍ഡ്‌ലൈന്‍ ഹോളിഡേസുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 30ന് (വെള്ളി) മിശ്രിഫിലാണ് അരങ്ങേറുക.

തുടര്‍ച്ചയായി ഏഴാംവര്‍ഷം നടത്തുന്ന ഏകദിന ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കുവൈത്തിലെ 18ഓളം ടീമുകള്‍ പങ്കെടുക്കും. കെഫാക്കിന് കീഴിലെ അംഗീകൃത റഫറിമാരാണ് കളി നിയന്ത്രിക്കുക. മത്സരത്തിനിടക്ക് കായികമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുള്‍പ്പെടുത്തി സ്‌പോട്ട് ക്വിസ് നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ മുസ്തഫ കാരി, മന്‍സൂര്‍ കുന്നത്തേരി, അഹ്മദ് കല്ലായി, കെ.ടി. അബ്ദുറഹ്മാന്‍, മുജീബ്‌റഹ്മാന്‍, ഷാനവാസ്, റബീഷ്, മുബഷിര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക