Image

ഗൗതം-ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട, ടീസര്‍ കാണാം

Published on 26 December, 2016
ഗൗതം-ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട, ടീസര്‍ കാണാം

ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് എന്നൈ നോക്കി പായും തോട്ട. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പുതുമുഖം മേഘ ആകാശാണ് നായികയായി എത്തുന്നത്. സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കാനിരുന്ന പ്രോജക്ടാണ് എന്നൈ നോക്കി പായും തോട്ട. എന്നാല്‍ കഥ കേട്ട സൂര്യ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ധനുഷ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

ആക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്ക് സൂപ്പര്‍താരം റാണാ ദഗ്ഗുബാട്ടി ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക