Image

മലയാളി വ്യവസായി ഷാര്‍ജയില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍

Published on 27 December, 2016
മലയാളി വ്യവസായി ഷാര്‍ജയില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍
ഷാര്‍ജ: മലയാളി വ്യവസായിയെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ വ്യവസായ സ്ഥാപനത്തിനു പുറത്താണ് മുഹമ്മദ് അലി (52) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നു ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെയ്‌സലൂണില്‍ 30 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു മുഹമ്മദ് അലി. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ സമീപത്തെ കടക്കാരാണു പോലീസിന് വിവരം നല്‍കിയത്. ഇദ്ദേഹത്തിന്റെ കുടുംബവിവരങ്ങളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റിരുന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കടയിലെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക