Image

ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെഎംസിസിക്ക് പുതിയ നേതൃത്വം

Published on 27 December, 2016
ജിദ്ദ കൊണ്ടോട്ടി മുനിസിപ്പല്‍ കെഎംസിസിക്ക് പുതിയ നേതൃത്വം


      ജിദ്ദ: കൊണ്ടോട്ടി മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് കെ.കെ. മുഹമ്മദ് ചിറയിലിന്റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ കണ്‍വന്‍ഷനില്‍ സെക്രട്ടറി ഉമ്മര്‍കോയ തുറയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ഹസന്‍ ഓമാനൂര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 

ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മുസ് ലിയാരങ്ങാടി, കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ലത്തീഫ് പുളിക്കല്‍, മണ്ഡലം തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍ ശരീഫ് നീറാട്, ജംഷീദ് ബാവ കാരി എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഉമ്മര്‍കോയ തുറക്കല്‍ (പ്രസിഡന്റ്), പി.ഇ. അബ്ദുന്നാസിര്‍ (ജനറല്‍ സെക്രട്ടറി), ഉസ്മാന്‍ താന്നിക്കല്‍ (ട്രഷറര്‍), പഴേരി ശരീഫ്, ജംഷീദ് ബാവ കരി, കബീര്‍ നീറാട്, പി.സി. അബൂബക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), റഷീദലി കോടങ്ങാട്, മുഷ്താഖ് മധുവായി, റഹ്മത്തലി എരഞ്ഞിക്കല്‍, റസാഖ് കൊട്ടുക്കര (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക