Image

ഇന്ത്യയില്‍ എത് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്കും എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ്

ജോര്‍ജ് ജോണ്‍ Published on 29 December, 2016
ഇന്ത്യയില്‍ എത് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്കും എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ്
ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ: ഇന്ത്യയില്‍ ഏതെങ്കിലും ബാങ്കില്‍ 25,000 രൂപ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനൊരുങ്ങുന്നു.  നിലവില്‍ എസ്.ബി.ഐ. യില്‍ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് മാത്രമാണ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. എന്നാല്‍ ഇനി മുതല്‍ എത് ബാങ്കില്‍ സ്ഥിര നിക്ഷേപമുള്ളവര്‍ക്കും കാര്‍ഡുകള്‍ നല്‍കാനാണ് പദ്ധതിയെന്ന് എസ്.ബി.ഐ. കാര്‍ഡ് വിഭാഗം തലവന്‍ വിജയ് ജാസുജ പറഞ്ഞു.

ഇന്ത്യയിലെ മികച്ച നൂറ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വരുമാനം സംബന്ധിച്ച് രേഖകളില്ലാതെയും ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ എസ്.ബി.ഐ. പദ്ധതിയിട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പദ്ധതി ഉടനെ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനൊടപ്പം 5 ലക്ഷത്തോളം സ്വയ്പ്പിങ് മിഷ്യനുകള്‍ ഇന്ത്യയില്‍ പുതുതായി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ ബാങ്കുകള്‍ കൂടുതല്‍ സ്വയ്പ്പിങ് മിഷ്യനുകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എസ്.ബി.ഐ. കൂടുതല്‍ മിഷ്യനുകള്‍ സ്ഥാപിക്കുന്നത്. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതിനായി പുതിയ ആപ്‌ളിക്കേഷനും എസ്.ബി.ഐ. പുറത്തിറക്കും. ഇന്ത്യയില്‍ ഏതെങ്കിലും ബാങ്കില്‍ 25,000 രൂപ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രവാസികള്‍ (എന്‍.ആര്‍.ഐ.), ഒറിജിനല്‍ ഇന്ത്യന്‍ പൗരത്വമുണ്ടായിരുന്നവര്‍ക്കും പ്രയോജനപ്പെടുത്താമെന്ന് വിജയ് ജാസുജ പറഞ്ഞു.


ഇന്ത്യയില്‍ എത് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്കും എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക