Image

പുത്തന്‍ പണത്തില്‍ അതിഥി താരമായി പൃഥ്വിരാജ്

Published on 29 December, 2016
പുത്തന്‍ പണത്തില്‍ അതിഥി താരമായി പൃഥ്വിരാജ്
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുത്തന്‍ പണത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്.ഇന്ത്യന്റുപ്പിയില്‍ അവതരിപ്പിച്ച ജയപ്രകാശ് എന്ന ജെ.പിയായി തന്നെയാണ് പുത്തന്‍ പണം ദ ന്യൂ ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നതെന്നാണ് വാര്‍ത്ത.നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സായ്കുമാര്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഇനിയ, ഷീലു എബ്രഹാം, നിരഞ്ജന, പി. ബാലചന്ദ്രന്‍, അബു സലിം, അനില്‍ മുരളി എവന്നിവരാണ് മറ്റ് താരങ്ങള്‍. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് നിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്ത പുത്തന്‍ പണത്തിന്റെ ചിത്രീകരണം ജനുവരി ഇരുപതിന് പൂര്‍ത്തിയാകും. കാസര്‍ഗോഡും ഗോവയുമാണ് മറ്റ് ലൊക്കേഷനുകള്‍.ത്രീ കളര്‍ സിനിമയുടെ ബാനറില്‍ എബ്രഹാം മാത്യു, രഞ്ജിത്ത്, അരുണ്‍ നാരായണ്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക