Image

യുബിഎംഎയ്ക്ക് നവ നേതൃത്വം; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി ഏഴിന്

Published on 29 December, 2016
യുബിഎംഎയ്ക്ക് നവ നേതൃത്വം; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി ഏഴിന്

ബ്രിസ്‌റ്റോള്‍: യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന് നവനേതൃത്വം. പുതിയ ഭാരവാഹികളായി ജെയ് ചെറിയാന്‍ (പ്രസിഡന്റ്), മാത്യു ചിറയത്ത് (വൈസ് പ്രസിഡന്റ്), ബിജു പപ്പാരില്‍ (സെക്രട്ടറി), സോണി ജയിംസ് (ട്രഷറര്‍), തോമസ് ഏബ്രഹാം (ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍), ജാക്‌സന്‍ ജോസഫ് (സ്‌പോര്‍ട് കോഓര്‍ഡിനേറ്റര്‍) എന്നിവരേയും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോണ്‍ ജോസഫ്, ബിജു തോമസ്, ജെഗി ജോസഫ്, മെജോ ചെന്നേലില്‍, സെബിയാച്ചന്‍ പൗലോ, ജോജു ജോര്‍ജ്, റേ തോമസ്, ഷാജി ജോസഫ് എന്നിവരേയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴിന് സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍ നടക്കും. വൈകുന്നേരം 4.30നാണ് പരിപാടികള്‍. യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ പരിപാടികള്‍, അസോസിയേഷനിലെ മുതിര്‍ന്നവര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റുകള്‍, നേറ്റിവിറ്റി പ്രോഗ്രാംസ് തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. 

ഈ വര്‍ഷത്തെ ഫാമിലി ടൂര്‍ മേയ് 13, 14 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക