Image

സൗന്ദര്യ രജനീകാന്ത്‌ വിവാഹമോചനഹര്‍ജി നല്‍കി

ആഷ എസ് പണിക്കര്‍ Published on 30 December, 2016
സൗന്ദര്യ രജനീകാന്ത്‌ വിവാഹമോചനഹര്‍ജി നല്‍കി


രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്ത്‌ വിവാഹമോചനത്തിന്‌ ഹര്‍ജി നല്‍കി. ചെന്നൈ കുടുംബകോടതി#ിലാണ്‌ വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്‌. 

ഭര്‍ത്താവ്‌ അശ്വിനുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞു കഴിയുകയാണെന്ന്‌ സൗന്ദര്യ വ്യക്തമാക്കിയിരുന്നു.

ആറു വര്‍ഷം മുമ്പാണ്‌ ചെന്നെയിലെ വ്യവയായിയായ അശ്വിന്‍ രാംകുമാറമായുള്ള സൗന്ദര്യയുടെ വിവാഹം . നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക്‌ ഒരു വയസുള്ള മകനുണ്ട്‌.

സൗന്ദര്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കാരണമാണ്‌ വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ്‌ സൗന്ദര്യ പറഞ്ഞിരുന്നത്‌. 

അമേരിക്കയില്‍ നിന്നു ശസ്‌ത്രക്രിയ കഴിഞ്ഞ്‌ തിരിച്ചെത്തിയ രജനീകാന്ത്‌ സൗന്ദര്യയുടെ കൂടെ താമസിച്ച്‌ അനുരഞ്‌ജനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഗ്രാഫിക്‌ ഡിസൈനറായി കരിയര്‍ ആരംഭിച്ച സൗന്ദര്യഅച്ഛന്‍ രജനീകാന്തിനെ നായകനാക്കി കൊച്ചൈടയാന്‍ എന്ന ചിത്രം സംവിധാനം ചെയ്‌ത്‌ രംഗത്തെത്തി. കബാലിയുടെ സംവിധായകന്‍ പാ.രഞ്‌ഡിത്തിനെ രജനീകാന്തിനു പരിചയപ്പെടുത്തുന്നതും സൗന്ദര്യയാണ്‌. ധനുഷ്‌ നായകനാകുന്ന ചിത്രം വേലയില്ലാ പട്ടധാരി 2 ആണ്‌ സൗന്ദര്യയുടെ അടുത്ത പ്രോജക്‌ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക