Image

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഖുശ്ബു തെലുങ്ക് സിനിമയിലേക്ക്

Published on 30 December, 2016
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഖുശ്ബു തെലുങ്ക് സിനിമയിലേക്ക്
ഖുശ്ബു വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പവന്‍ കല്യാണ്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു ടോളിവുഡില്‍ തിരിച്ചെത്തുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ത്രിവിക്രം ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതാദ്യമായാണ് പവന്‍ കല്യാണിനൊപ്പം ഖുശ്ബു അഭിനയിക്കുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണെന്നും തെലുങ്ക് സംസാരിക്കാന്‍ തനിക്ക് അറിയാവുന്നതിനാല്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത് താന്‍ തന്നെയായിരിക്കും എന്നും ഖുശ്ബു പറഞ്ഞു. ഫെബ്രുവരിയില്‍ താരം ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങും.

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ ലഭിക്കാത്തതും രാഷ്ട്രീയ ജീവിതത്തിലെ തിരക്കും മൂലമാണ് സിനിമയില്‍ സജീവമാവാത്തതെന്നും ഖുശ്ബു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക