Image

ജര്‍മനിയില്‍ വര്‍ഷാന്ത്യ കൃതജ്ഞതാബലി

Published on 30 December, 2016
ജര്‍മനിയില്‍ വര്‍ഷാന്ത്യ കൃതജ്ഞതാബലി

 
കൊളോണ്‍: ലോകത്തിന് ഈ വര്‍ഷം മുഴുവനും ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും പരിപാലനയ്ക്കും നന്ദി അര്‍പ്പിക്കുന്നതിനായി കൊളോണിലെയും ഫ്രാങ്ക്ഫര്‍ട്ടിലെയും ഇന്ത്യന്‍ സമൂഹം കൃതജ്ഞതാബലി നടത്തുന്നു.

ഡിസംബര്‍ 31 ന്(ശനി) വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്ലിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, 0221 629868, ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 0221 5904183 


ഫ്രാങ്ക്ഫര്‍ട്ട്

ഫ്രാങ്ക്ഫര്‍ട്ടിലെ പരിപാടികള്‍ വൈകുന്നേരം ആറിന് ആരാധനയോടുകൂടി ആരംഭിക്കും. തുടര്‍ന്ന് ഏഴിന് വിശുദ്ധ കുര്‍ബാനയും വര്‍ഷാവസാന പ്രാര്‍ഥനകളും നടക്കും. ജനുവരി ഒന്നിന്(ഞായര്‍) ഉച്ചകഴിഞ്ഞ് 2.30നും നാലിനും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഏവരേയും ഫാ.തോമസ് കുര്യന്‍ ഈഴോര്‍മറ്റവും പാരീഷ് കമ്മിറ്റിയും സ്വാഗതം ചെയ്തു.



വിവരങ്ങള്‍ക്ക്: ഫാ. തോമസ് കുര്യന്‍ ഈഴോര്‍മറ്റം: 01573 5461964.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക