Image

കഴിച്ചതില്‍ വച്ച് ഏറ്റവും രുചിയുള്ള ഭക്ഷണം അതായിരുന്നു: മമ്മൂട്ടി

Published on 31 December, 2016
കഴിച്ചതില്‍ വച്ച് ഏറ്റവും രുചിയുള്ള ഭക്ഷണം അതായിരുന്നു: മമ്മൂട്ടി
കഴിച്ചതില്‍ വച്ച് ഏറ്റവും രുചിയുള്ള ഭക്ഷണം ഏതാണ് എന്നു ചോദിച്ചാല്‍ പറയാന്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കും ഉണ്ട് രുചികരമായ ചില ഓര്‍മ്മകള്‍. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ ചമ്മല്‍ കൊണ്ടു ചോറ്റു പാത്രം ഉപേക്ഷച്ചു. അപ്പോഴായിരുന്നു ഉമ്മ ഇലപ്പൊതിയുമായി രംഗതെത്തിയത്. നല്ല വാഴയിലവെട്ടി ചെറുതീയില്‍ ചൂടാക്കും. ഇലയുടെ മുഖമൊന്നു വാടിവരുമ്പോള്‍ അതില്‍ വെളിച്ചെണ്ണ പുരട്ടി ആശ്വസിപ്പിക്കും. പിന്നീടു നല്ല ചൂടുള്ള ചോറ് ഇലയില്‍ ഇട്ടിട്ട് അതില്‍ അച്ചാറും മീന്‍ പൊരിച്ചതും മുട്ടപൊരിച്ചതും അടുക്കിവച്ചാണ് ഉമ്മയുടെ ചോറുപൊതി.

വാഴയില വാടുമ്പോള്‍ തന്നെ ഒരു മണമുണ്ട്. വെളിച്ചെണ്ണയും ചൂടുചോറും മീനും മുട്ടയും കൂടി ചേരുമ്പോള്‍ എന്താമണം…. ഒരു തരിപോലും പുറത്തു പോകാതിരിക്കാന്‍ ഇല നല്ല ചതുരവടിവില്‍ പൊതിഞ്ഞു വാഴനൂലിട്ടു കെട്ടും. എന്നിട്ടു പത്രക്കടലാസില്‍ അമര്‍ത്തി പൊതിയും. ചതുരത്തിലുള്ള ഫിറ്റായ പൊതി കണ്ടാല്‍ പാഠപുസ്തമാണെന്നേ തോന്നു. ഞാന്‍ കഴിച്ചതില്‍ വച്ച് ഏറ്റവും രുചിയുള്ള ഭക്ഷണമാണ് ഇത്. ഇപ്പോഴും കുറച്ചു ദിവസം തുടര്‍ച്ചയായി സിനിമാസെറ്റില്‍ നിന്നുള്ള ഭക്ഷണം കഴിച്ചാല്‍ ഇലപ്പൊതിയോടു കൊതി തോന്നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക