Image

പഠനം മനസിന്റെ ലക്ഷ്യത്തെ അറിയാനുള്ള ജാലകം: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

Published on 01 January, 2017
പഠനം മനസിന്റെ ലക്ഷ്യത്തെ അറിയാനുള്ള ജാലകം: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ
ദുബൈ: പഠനം മനസിന്റെ ലക്ഷ്യത്തെ അറിയാനുള്ള വ്യഗ്രതയാണെന്നും ബുദ്ധിമുട്ടുകളെയും തടസങ്ങളെയും കുറിച്ച് ചിന്തിക്കാതെ ലക്ഷ്യം നേടിയെടുത്താലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഫറൂഖ് കോളേജ് പ്രൊഫസറും കോട്ടക്കല്‍ മണ്ഡലം എം.എല്‍.എയുമായ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു. 

ദുബൈ കെ.എം.സി.സിയില്‍ നടത്തിവരുന്ന കേരള സര്‍ക്കാറിന്റെ പത്താം തരം തുല്യതാ കോഴ്‌സിന്റെ അഞ്ചാം ബാച്ചിലെ പഠിതാക്കള്‍ക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ട്ടപ്പെട്ട അറിവിന്റെ ജാലകം തുറന്ന് വിജ്ഞാനത്തിന്റെ അനന്തമായ ദൂരത്തേക്ക് എത്തുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി നടപ്പാകുന്ന ഇത്തരം വിദ്യാഭ്യസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബില്‍ഗ്രയ്‌സിനെ പോലുള്ള ഉന്നത ശ്രേണിയിലെത്തിയ മഹാന്മാര്‍ പ്രൈമറി തലത്തില്‍ വരെ പരാജയപെട്ടവരും വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരുമായിട്ടും അവരുടെ ഇച്ചാശക്തിയും ലക്ഷ്യ ബോധവുമാണ് ഇത്രയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞെതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ തന്റെ കുട്ടികളുടെ മനസിനെ അറിഞ്ഞു കൊണ്ട് പ്രവര്‍ത്തിക്കുകയും സ്‌നേഹം നല്‍കി 

അവരുടെ മനസിനെ കീഴടക്കുകയും ചെയ്താല്‍ ഏതു അലസത ഭാവം കാണിക്കുന്ന വിദ്യാര്‍ഥികളെയും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ സി.വി അഷ്‌റഫ്, സിംന ടീച്ചര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു റഷീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പഠനം മനസിന്റെ ലക്ഷ്യത്തെ അറിയാനുള്ള ജാലകം: കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ
ദുബൈ കെ.എം.സി.സിയില്‍ നടത്തിവരുന്ന കേരള സര്‍ക്കാറിന്റെ പത്താം തരം തുല്യതാ കോഴ്‌സിന്റെ അഞ്ചാം ബാച്ചിലെ പഠിതാക്കള്‍ക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിക്കുന്നു. ഇബ്രാഹിം മുറിച്ചാ ണ്ടി സി.വി അഷ്‌റഫ് എന്നിവര്‍ വേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക