Image

വിഷയങ്ങള്‍ക്ക് കാരണം സാന്ദ്രയുടെ രണ്ടാം വിവാഹം?

Published on 06 January, 2017
വിഷയങ്ങള്‍ക്ക് കാരണം സാന്ദ്രയുടെ രണ്ടാം വിവാഹം?

ഒരുപിടി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയ െ്രെഫഡെ ഫിലിം ഹൗസിന്റെ ഉടമകളായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള കലഹമാണ് ഇപ്പോള്‍ മലയാള സിനിമലോകത്തെ ചൂടുള്ള ചര്‍ച്ചാ വിഷയം. കുറച്ച് നാളുകളായി ഇരുവരും അത്ര രസത്തിലായിരുന്നില്ലെന്നാണ് സിനിമ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

അടുത്തിടെയാണ് തിരുവനന്തപുരം സ്വദേശി വില്‍സണുമായി സാന്ദ്രയുടെ വിവാഹം നടന്നത്. എന്നാല്‍ ഇത് സാന്ദ്രയുടെ രണ്ടാം വിവാഹമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാന്ദ്രയുടെ ഈ വിവാഹത്തിന് ശേഷം പാര്‍ട്ണര്‍ഷിപ്പിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നെന്നും വിവരങ്ങളുണ്ട്.

െ്രെഫഡെ ഫിലിം ഹൗസ് തന്റെ വരിതിയിലാക്കാന്‍ വിജയ് ബാബു ശ്രമിച്ചെന്നാണ് വിവരം. തിരക്കഥ വായിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചിരുന്ന വിജയ് കമ്പനിയുടെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നുവത്രേ. ഇതിനിടെയാണ് പ്രമുഖ ചാനലിലെ ഒരു പരിപാടി െ്രെഫഡെ ഫിലിംസ് നിര്‍മിച്ചു തുടങ്ങിയത്. എന്നാല്‍ ഇത് വിജയ് ബാബുവിന്റെ ഒറ്റക്കുള്ള തീരുമാനമായിരുന്നു. അതിനാല്‍ വിഷയത്തില്‍ സാന്ദ്രയ്ക്ക് അമര്‍ഷമുണ്ടായിരുന്നത്രെ.

വിവാഹം കഴിഞ്ഞതോടെ പാര്‍ട്ണര്‍ഷിപ്പ് ഒഴിയണമെന്നും ഇതുവരെയള്ള കമ്പനിയുടെ ലാഭം വീതം വെക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സാന്ദ്ര പൊറ്റക്കുഴിയിലെ ഓഫീസില്‍ ഭര്‍ത്താവിനോടൊപ്പം എത്തി. അവിടെ വച്ചുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനും ജീവനക്കാര്‍ക്കും മുന്നില്‍ വെച്ചാണ് വിജയ് ബാബു സാന്ദ്രയെ തല്ലിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക