Image

വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സാന്ദ്ര തോമസ്

Published on 06 January, 2017
വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സാന്ദ്ര തോമസ്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നടി സാന്ദ്ര തോമസ്. തങ്ങള്‍ക്കിടയിലെ സൗഹൃദം വീണ്ടും ശക്തിപ്പെട്ടതായും അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. നേരത്തെ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കാന്‍ പലരും ശ്രമിച്ചിരുന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് വീണ്ടും അവസരം നല്‍കാതെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതായും അവര്‍ എഫ്ബിയില്‍ കുറിച്ചു. 

െ്രെഫഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണു തര്‍ക്കം ഉടലെടുത്തത്. വിജയ് ബാബു െ്രെഫഡേ ഫിലിം ഹൗസിന്റെ ചെയര്‍മാനും സാന്ദ്ര തോമസ് മാനേജിംഗ് ഡയറക്ടറുമാണ്. ബിസിനസ് പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടന്‍ നല്‍കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നം രൂക്ഷമായതെന്ന് ഇവരോടടുത്ത വൃത്തങ്ങള്‍ പറയുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക