Image

ബംഗളുരുവില്‍ വീണ്ടും ലൈംഗിക അതിക്രമം; പരാതിയുമായി പെണ്‍കുട്ടി

Published on 06 January, 2017
ബംഗളുരുവില്‍ വീണ്ടും ലൈംഗിക അതിക്രമം; പരാതിയുമായി പെണ്‍കുട്ടി

  ബംഗളൂരു: ലൈംഗിക അതിക്രമത്തിന്റെ പേരില്‍ ബംഗളുരു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. തന്നെ ഒരാള്‍ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. ബംഗളൂരു കെജി ഹള്ളിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ബസ്‌റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെ തന്നെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയതായാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ കൈകാലുകളിലും ചുണ്ടിലും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

പുതുവര്‍ഷരാവില്‍ ബംഗളുരുവില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൂട്ടമായി ലൈംഗിക അതിക്രമത്തിന് വിധേയരായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും പീഡന പരാതിയുമായി പെണ്‍കുട്ടി എത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക