Image

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 8 ഞായറാഴ്ച 5 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം

എബി മക്കപ്പുഴ Published on 06 January, 2017
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 8 ഞായറാഴ്ച 5 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം
ഡാലസ്: ഡാളസ് സൗഹൃദ വേദി നടത്താനുദ്ദേശിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി അജയകുമാര്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്ത്താഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുക.
വളര്‍ച്ചയിലും സംഘടന ബലത്തിലും ഉന്നതിയിലേക്ക് കുതിച്ചു ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികദിനാഘോഷം ആഘോഷിക്കുന്ന വേളയില്‍ വീണ്ടും പുതുമ നിറഞ്ഞ പരിപാടികളുമായിട്ടാണ് ഇപ്രാവശ്യവും എത്തുക.

സെക്രട്ടറി ശ്രീ.അജയകുമാര്‍ സ്വാഗതം ആശംസിച്ചു കൊണ്ട് തുടക്കമിടുന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് ശ്രീ.എബി തോമസ് അദ്ധ്യക്ഷത വഹിക്കും.പ്രവാസി മലയാളികള്‍ക്കിടയില്‍ വളരെ ശ്രേദ്ധേയനും, ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്ക (ലാനാ)യുടെ നാഷണല്‍ പ്രസിഡന്റുമായ ശ്രീ.ജോസ് ഓച്ചാലി വാര്‍ഷികാഘോഷങ്ങള്ക്ക് നേതൃത്വം നല്കും.

തുടര്‍ന്നു നടക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷ വേളയില്‍ റവ. വിജു വര്‍ഗീസ് പുതുവത്സരാശംസകള്‍ നേരും.നല്ലൊരു വൈദീകന്‍ എന്നതിലുപരി അനുഗ്രഹീതമായ ഒരു കലാഹൃദയമുള്ള റവ.വിജു വര്‍ഗീസ് ഇപ്പോള്‍ കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരിയാണ്.
രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടിയില്‍ വളരെ കാണിക്കകള്‍ക്കു ഇമ്പമേറിയ നല്ലയിനം കലാ പരിപാടികള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

പ്രോഗ്രാം അമേരിക്കയിലെ എല്ലാ മലയാള ടി വി ചാനലുകളും പ്രേക്ഷേപണനം ചെയ്യും.പ്രോഗാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍ ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക