Image

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സിനെ വചന സമ്പുഷ്ടമാക്കുവാന്‍ ഫാ. ജോസഫ് പാബ്ലാനിയും ബ്ര. റെജി കൊട്ടാരവും

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 06 January, 2017
ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സിനെ വചന സമ്പുഷ്ടമാക്കുവാന്‍ ഫാ. ജോസഫ് പാബ്ലാനിയും ബ്ര. റെജി കൊട്ടാരവും
ചിക്കാഗോ: ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിനെ വചന സമ്പുഷ്ടമാക്കുവാന്‍ പ്രശസ്ത ദൈവ ശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഫാ. ജോസഫ് പാബ്ലാനിയില്‍, കൈറോസ് ധ്യാന ടീമിലെ വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, സുപ്രസിദ്ധ സംഗീത സംവിധായകന്‍ ബ്രദര്‍ പീറ്റര്‍ ചേരാനല്ലൂര്‍, നോര്‍ത്ത് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന യുവജനങ്ങളാല്‍ നയിക്കപ്പെടുന്ന കൈറോസ് യൂത്ത് ടീം അംഗങ്ങള്‍ എന്നിവര്‍ എത്തുന്നു. കൈറോസ് യൂത്ത് ടീമിന്റെ നേതൃത്വത്തില്‍ ആയിരത്തോളം യുവതീ യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട്, ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ നടത്തപ്പെട്ട ക്രൈസ്റ്റ് വിന്‍ നൈറ്റും ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തപെടുന്നുണ്ട്. കൈറോസ് യു എസ് എ യുടെ കോര്‍ഡിനേറ്റര്‍മാരായ ബബ്‌ലു ചാക്കോ ജിസ് നെടുംതുരുത്തിയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫാമിലി കോണ്‍ഫ്രന്‍സിലെ കൈറോസിന്റെ ആധ്യാത്മിക പരിപാടികള്‍ നടത്തപ്പെടുക.

ജൂണ്‍ 28 നു ആരംഭിച്ച് ജൂലൈ 1 ന് അവസാനിക്കുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന സഭാ മേലധ്യക്ഷന്മാര്‍ക്കും വൈദീകര്‍ക്കും പുറമെയാണ് വചന പ്രഘോഷണത്തിലൂടെ അനേകം ദൈവാനുഗ്രഹങ്ങള്‍ സഭയുടെ ചൊരിഞ്ഞിട്ടുള്ള അനുഗ്രഹീതരായ ധ്യാന ടീം എത്തുന്നത്. വചന പ്രഘോഷണത്തിനു പുറമെ സഭാ സാമുദായിക വിഷയങ്ങളെപ്പറ്റി പ്രദിപാദിക്കപ്പെടുന്ന നിരവധി സെമിനാറുകളും നടത്തപെടുന്നുണ്ട്. 

ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാള്‍സിലെ ഫെസന്റ് റണ്‍ റിസോര്‍ട്ടില്‍ വച്ചാണ് ചരിത്രം കുറിക്കുവാന്‍ പോകുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുക. സഭാ സാമുദായിക വളര്‍ച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികള്‍ കോര്‍ത്തിണക്കികൊണ്ട് നടത്തപെടുന്ന കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി നിരവധി കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. 

പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകള്‍ക്ക് പുറമെ, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തില്‍ ഒന്നിച്ച്, ക്‌നാനായ സമൂഹത്തിലെ സഭാ സാമുദായിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാന്‍ ഉതകുന്ന പരിപാടികളും നടപ്പിലാക്കുവാന്‍ സാധിക്കത്തക്ക വിധത്തിലാണ് ഫാമിലി കോണ്‍ഫ്രന്‍സ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങള്‍ക്ക് അനുയോജ്യമായ പരിപാടികള്‍ അവരാല്‍ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികള്‍ തുടങ്ങി കഴിഞ്ഞു.

ഹോട്ടല്‍ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉള്‍പ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് $ 855 ആണ് രജിഷ്ട്രേഷന്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ രജിഷ്ട്രേഷനും ഭക്ഷണവും ലഭിക്കും. ആറ് വയസ്സിനു മുകളില്‍ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് $140 കൂടി ഭക്ഷണത്തിനും മറ്റു ചിലവുകള്‍ക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് $ 395 ആണ് രജിഷ്ട്രേഷന്‍ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ര

ജിഷ്ട്രേഷന്‍ ഫീസിന് പുറമെ $ 300 കൂടി നല്‍കി സ്‌പോണ്‍സര്‍ ആകുവാനും, $ 750 കൂടി നല്‍കി വി ഐ പി സ്‌പോണ്‍സര്‍ ആകുവാനും ഉള്ള സൗകര്യവും റെജിഷ്ട്രേഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഓരോ ഇടവകയിലെയും രജിസ്‌ട്രേഷന്‍ കമ്മറ്റി അംഗങ്ങളുമായോ , ഇടവക വികാരിമാരുമായോ രെജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ പോള്‍സണ്‍ കുളങ്ങരയുമായോ (8472071274) ബന്ധപ്പെടുക

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സിനെ വചന സമ്പുഷ്ടമാക്കുവാന്‍ ഫാ. ജോസഫ് പാബ്ലാനിയും ബ്ര. റെജി കൊട്ടാരവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക