Image

സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട്‌ ഷൂസെടുപ്പിച്ച മുഖ്യമന്ത്രി ശിവരാജ്‌സിങ്‌ ചൗഹാന്‍ വിവാദത്തില്‍

Published on 07 January, 2017
സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട്‌ ഷൂസെടുപ്പിച്ച മുഖ്യമന്ത്രി ശിവരാജ്‌സിങ്‌ ചൗഹാന്‍ വിവാദത്തില്‍

ഭോപാല്‍: സുരക്ഷ ജീവനക്കാരനെ കൊണ്ട്‌ ഷൂസെടുപ്പിച്ച മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌സിങ്‌ ചൗഹാന്‍ വിവാദത്തില്‍. ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ഉജ്ജ്വയിനിലെത്തിയ ചൗഹാന്‍ സമീപത്തുള്ള ജൈന സന്യാസി പ്രഗ്യാ സാഗറിന്റെ ആശ്രമത്തില്‍ പോയപ്പോളാണ്‌ സുരക്ഷു ഉദ്യോഗസ്ഥനെ കൊണ്ട്‌ ഷൂസ്‌ എടുപ്പിച്ചത്‌. 

ആശ്രമത്തില്‍ നിന്നും തിരിച്ചിറങ്ങിയ ചൗഹാന്‍ ബി.ജെ.പിയുടെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക്‌ ചെരിപ്പിടാതെയാണ്‌ പോയത്‌. ഇതിനിടെ ഷൂവുമായി ചെന്ന സുരക്ഷാ ഉദ്യോഗസ്ഥനോട്‌ ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‍ അത്‌ കൈയ്യില്‍ പിടിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതു കണ്ടിരുന്നവരില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്‌ കണ്ട ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ കാറിനകത്തേക്ക്‌ വേഗം പോകുകയായിരുന്നു. 


ആഗസ്റ്റില്‍ വെള്ളപ്പൊക്കമുണ്ടായ പന്ന ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ ശിവരാജ്‌ സിങ്‌ ചൗഹാനെ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ട്‌ നടന്നത്‌ വിവാദമായിരുന്നു.
വെള്ളം ചവിട്ടാന്‍ മടിച്ചിട്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ട്‌ ശിവരാജ്‌ സിങ്‌ ചൗഹാന്‍ ഈ പണി ചെയ്യിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക