Image

റിസര്‍വ്‌ ബാങ്ക്‌ നേപ്പാളിന്‌ 100 കോടി രൂപ നല്‍കും

Published on 07 January, 2017
റിസര്‍വ്‌ ബാങ്ക്‌ നേപ്പാളിന്‌ 100 കോടി രൂപ നല്‍കും
കാഠ്‌മണ്ഡു: റിസര്‍വ്‌ ബാങ്ക്‌ നേപ്പാളിന്‌ 100 കോടി രൂപയുടെ 100 രൂപ നോട്ടുകള്‍ നല്‍കും. ഇന്ത്യയില്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ നേപ്പാളിലുള്ളവര്‍ക്കു നോട്ടുകള്‍ മാറിവാങ്ങുന്നതിനായാണ്‌ നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കിന്‌ പണം കൈമാറുന്നത്‌. നേപ്പാളിന്റെ അതിര്‍ത്തിനഗരങ്ങളില്‍ ഇന്ത്യന്‍ കറന്‍സികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.

ഈ മാസം അവസാനത്തോടെ പണം കൈമാറുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. പണം കൊണ്ടുപോകുന്നതിനായി ഒരു സംഘത്തെ നേപ്പാള്‍ ഇന്ത്യയിലേക്ക്‌ അയയ്‌ക്കുന്നുണ്ട്‌. പണം കൈമാറണമെന്ന്‌ നേപ്പാള്‍ മുമ്പുതന്നെ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, ഇന്ത്യയില്‍ സ്‌ഥിതിഗതികള്‍ സാധാരണനിലയിലേക്കു മടങ്ങുന്നതുവരെ കാത്തിരിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ആവശ്യപ്പെടുകയായിരുന്നു.

നോട്ട്‌ അസാധുവാക്കലിനുശേഷം നേപ്പാള്‍ ഇന്ത്യന്‍ കറന്‍സികളുടെ ഉപയോഗം നിയന്ത്രിച്ചിരുന്നു. നേപ്പാളില്‍നിന്ന്‌ ഇന്ത്യയില്‍ ചികിത്സയ്‌ക്കായി എത്തുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്‌ നോട്ട്‌ അസാധുവാക്കല്‍ തിരിച്ചടിയായത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക