Image

ബംഗളുരുവില്‍ ബുര്‍ഖ ധരിച്ച പെണ്‍കുട്ടിക്കുനേരെ പീഡനശ്രമം

Published on 07 January, 2017
ബംഗളുരുവില്‍ ബുര്‍ഖ ധരിച്ച പെണ്‍കുട്ടിക്കുനേരെ പീഡനശ്രമം

ബംഗളുരു:  ബംഗളുരുവില്‍ വീണ്ടും യുവതി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്‌. കഴിഞ്ഞദിവസം രാവിലെ കെ.ജി ഹള്ളി മേഖലയില്‍ ബുര്‍ഖ ധരിച്ചെത്തിയ 
20 കാരിയാണ്‌ അതിക്രമത്തിന്‌ ഇരയായത്‌.


പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അക്രമി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും നിരത്തിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. സമീപത്തെ ടീ ഏജന്‍സിയിലെ സി.സി.ടി.വി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌.
അക്രമിയുമായുള്ള പിടിവലിക്കിടയില്‍ പെണ്‍കുട്ടിയുടെ കയ്യിലും കാലിലും പോറലേറ്റിട്ടുണ്ട്‌. നാവ്‌ മുറിയുകയും ചെയ്‌തിട്ടുണ്ട്‌.

പെണ്‍കുട്ടി  കോരമംഗളയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ്‌. രാവിലെ തൊഴിലിടത്തിലേക്കു പോകവെയാണ്‌ ആക്രമിക്കപ്പെട്ടത്‌.

പെണ്‍കുട്ടി നിലവിളിച്ചതോടെ സമീപത്തെ തെരുവുനായ്‌ക്കള്‍ കുരയ്‌ക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ട്‌ പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. പ്രദേശവാസികള്‍ പെണ്‍കുട്ടിയെ അംബേദ്‌കര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
കെ.ജി ഹള്ളി പൊലീസ്‌ സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക