Image

കഴിഞ്ഞ വര്‍ഷത്തിലെ Muzik247ന്റെ ടോപ്‌ മലയാള സിനിമാഗാനങ്ങളുടെ സമാഹാരവുമായി ബെസ്റ്റ്‌ ഓഫ്‌ 2016

Lohit Chandran Published on 07 January, 2017
കഴിഞ്ഞ വര്‍ഷത്തിലെ Muzik247ന്റെ ടോപ്‌ മലയാള സിനിമാഗാനങ്ങളുടെ സമാഹാരവുമായി  ബെസ്റ്റ്‌ ഓഫ്‌ 2016
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ Muzik247, 'ബെസ്റ്റ്‌ ഓഫ്‌ 2016' എന്ന സൂപ്പര്‍ ഹിറ്റ്‌ മലയാള സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ്‌ ചെയ്‌തു.

 കഴിഞ്ഞ വര്‍ഷം Muzik247 പുറത്തിറക്കിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മുപ്പതെണ്ണമാണ്‌ ഇതില്‍ ഉള്ളത്‌.

മലയാള ചലച്ചിത്രഗാനങ്ങള്‍ക്ക്‌ ഒരു നല്ല വര്‍ഷമായിരുന്നു 2016. പൂമരം, എസ്ര, ജോമോന്റെ സുവിശേഷങ്ങള്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മഹേഷിന്റെ പ്രതികാരം, കിസ്‌മത്ത്‌, ഒരു മുത്തശ്ശി ഗദ, കൊച്ചൗവ്വ പൗലോ അയ്യപ്പ കോയ്‌ലോ, കമ്മട്ടിപ്പാടം, ജയിംസ്‌ ആന്‍ഡ്‌ ആലീസ്‌, വേട്ട, വള്ളീം തെറ്റി പുള്ളീം തെറ്റി, പാവാട എന്നിങ്ങനെ വളരെ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ ഗാനങ്ങള്‍ Muzik247 റിലീസ്‌ ചെയ്‌തു.

പൂമരം 2016ലെ ഏറ്റവും കൂടുതല്‍ വൈറലായ മലയാള ഗാനമായി മാറി. ഒരു ലക്ഷത്തിലധികം ലൈക്കുകളുമായി യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയും കൂടിയാണ്‌ ഇത്‌.

ദുബായ്‌ ഗാനം റിലീസ്‌ ചെയ്‌ത്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ iTuness� ഇന്ത്യന്‍ പ്രാദേശിക ഗാനങ്ങളുടെ പട്ടികയില്‍ (iTunes Top 200 Regional Indian) ഒന്നാം സ്ഥാനം നേടി. ഒരു ഗാനം ഇത്‌ പോലൊരു നേട്ടം കൈവരിക്കുന്നത്‌ മലയാള സിനിമ ഇന്‍ഡസ്‌ട്രിയില്‍ തന്നെ ആദ്യമായാണ്‌.

വെറും 24 മണിക്കൂറുകള്‍ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ്‌ നേടി 'ജോമോന്റെ സുവിശേഷങ്ങള്‍' ചിത്രത്തിന്റെ ഓഡിയോ ജൂക്ക്‌ബോക്‌സ്‌ ഒരു ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വ്യൂസ്‌ നേടിയ മലയാളം ജൂക്ക്‌ബോക്‌സ്‌ ആയി മാറി.
ലൈലാകമേ, തെന്നല്‍ നിലാവിന്റെ, വാനം മേലേ എന്ന ഗാനങ്ങള്‍ ആദ്യ 24 മണിക്കൂറുകള്‍ക്കുളില്‍ തന്നെ വമ്പന്‍ വ്യൂസുകള്‍ നേടി.

മനസ്സില്‍ തട്ടുന്ന ഈണവും വരികളും കൊണ്ട്‌ ഖിസ പാതിയില്‍ ശ്രോതാക്കളെ വശീകരിച്ചപ്പോള്‍ തിരുവാവണിരാവ്‌ ഗൃഹാതുരത്വം തുളുമ്പുന്ന അനുഭവങ്ങളാല്‍ 2016ലെ ഓണപ്പാട്ടായി സ്വീകരിക്കപ്പെട്ടു.


രാവ്‌ മായവേ, ഈ ശിശിരകാലം, മഴയെ മഴയെ, നീലക്കണ്ണുള്ള മാനേ, ഇടുക്കി, മൗനങ്ങള്‍, തെളിവെയില്‍, മേടപ്പൂമ്പട്ടും ചുറ്റി, നിലമണല്‍ത്തരികളില്‍, നീലശംഖു പുഷ്‌പമേ, ഇന്നലെയും എന്നീ ഗാനങ്ങള്‍ വര്‍ഷം മുഴുവനും ശ്രുതിമധുരമായ പാട്ടുകളുടെ അഭാവം ഉണ്ടാവാതെ മലയാളികളെ ആസ്വദിപ്പിച്ചു.

റോസി, കുരുത്തക്കേടിന്റെ കൂടാണേ, പറ പറ, പാവം പാവാട, വാത്തേ പൂത്തേ, ചെറു പുഞ്ചിരി, എന്നിലെരിഞ്ഞു, പൂരം കാണാന്‍, കണ്ണുകള്‍ കാലിടറി, പുഴു പുലികള്‍, അരേ തു ചക്കര്‍ എന്നീ ഗാനങ്ങള്‍ വ്യത്യസ്‌ത ഈണങ്ങളാല്‍ ജനശ്രദ്ധ നേടി.


ബെസ്റ്റ്‌ ഓഫ്‌ 2016 പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=CFqA5MkyV64


Muzik247 (മ്യൂസിക്‌247)നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌
 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്‌247)നാണ്‌. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.




Lohit Chandran
Assistant Manager - Public Relations, Muzik247
Mobile number: +91-8111952266 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക