Image

വളര്‍ച്ച ലക്ഷ്യം കൈവരിച്ചില്ല; ആപ്പിള്‍ സിഇഒയുടെ ശമ്പളം വെട്ടിക്കുറച്ചു

Published on 07 January, 2017
വളര്‍ച്ച ലക്ഷ്യം കൈവരിച്ചില്ല; ആപ്പിള്‍ സിഇഒയുടെ ശമ്പളം വെട്ടിക്കുറച്ചു

  വാഷിംഗ്ടണ്‍: ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചു. വില്‍പ്പന ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചത്. സിഇഒയുടെ മാത്രമല്ല, മറ്റ് ഉന്നത എക്‌സിക്യുട്ടീവുകളുടെ വരുമാനത്തിലും കുറവു വരുത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 21,560 കോടി ഡോളറിന്റെ വില്‍പ്പനയാണ് ആപ്പിളിന് ലഭിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. മാത്രമല്ല, ലക്ഷ്യത്തില്‍നിന്നു 3.7 ശതമാനം കുറവുമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കമ്പനിയുടെ ലാഭത്തില്‍ ഇക്കുറിയാണ് ഏറ്റവും കുറവുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഇഒയുടേതുള്‍പ്പെടെ എക്‌സിക്യുട്ടീവുകളുടെ ശമ്പളത്തില്‍ 89.5 ശതമാനം മാത്രം ഇന്‍സെന്റീവ് നല്‍കിയാല്‍ മതിയെന്ന തീരുമാനമുണ്ടായത്.

2016ല്‍ ലക്ഷ്യമിട്ട വരുമാനവും ലാഭവും നേടാനായില്ലെന്നു ചൂണ്ടിക്കാട്ടിയ കമ്പനി 1.53 ദശലക്ഷം ഡോളറാണ് കുക്കിന്റെ ശമ്പളത്തില്‍നിന്നു പിടിച്ചത്. 10.3 ദശലക്ഷം ഡോളറായിരുന്നു ടിം കുക്കിന് ആപ്പിള്‍ വര്‍ഷംതോറും നല്‍കിവന്നിരുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക