Image

തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിന വിമാന സര്‍വിസ്

Published on 07 January, 2017
തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിന വിമാന സര്‍വിസ്
കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിന വിമാന സര്‍വിസ് തുടങ്ങുന്നു. രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന ഐ.എക്‌സ് 373 വിമാനം 7:55-ന് കോഴിക്കോട്ടത്തെും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച് കോഴിക്കോട്ടുനിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്‌സ് 374 വിമാനം 11:45ന് തിരുവനന്തപുരത്തത്തെും.

ജനുവരി 15ന് കോഴിക്കോട്ടുനിന്നും ജനുവരി 16ന് തിരുവനന്തപുരത്തുനിന്നും സര്‍വിസ് തുടങ്ങും. കുറഞ്ഞ ടിക്കറ്റ് നിരക്ക് 2300 രൂപയാണെന്ന് അധികൃതര്‍ പറഞ്ഞു.  http://airindiaexpress.in/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക