Image

2020ഓടെ ഇന്ത്യയില്‍ ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍ അപ്രസക്തമാകും

Published on 08 January, 2017
2020ഓടെ ഇന്ത്യയില്‍ ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍ അപ്രസക്തമാകും

ബെംഗളൂരു: 2020ഓടെ ഇന്ത്യയില്‍ ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍, എടിഎം, പിഒഎസ് മെഷീനുകള്‍ തുടങ്ങിയവ അപ്രസക്തമാകും--നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്. പ്രവാസി ഭാരതീയ ദിവസ് 2017ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടാവുന്ന മാറ്റങ്ങള്‍ സാമ്പത്തിക രംഗത്തെ സാങ്കേതികതയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. അത് ഇന്ത്യയെ വലിയ കുതിച്ചുചാട്ടത്തിലേയ്ക്ക് എത്തിക്കും. 

പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ അതിലേയ്ക്കുള്ള പാതയിലാണ് രാജ്യം. വിരല്‍ അടയാളം ഉപയോഗിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താനാവുന്ന സാഹചര്യമുണ്ടാകും. 22.5 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് ആദായ നികുതി നല്‍കുന്നത്. ഈ അവസ്ഥ മാറണം. അതിനുവേണ്ടിയാണ് നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക