Image

സ്‌ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന്‌ ആണ്‍മക്കളെ പഠിപ്പിക്കണം: ഷാറൂഖ്‌ ഖാന്‍

Published on 09 January, 2017
സ്‌ത്രീകളെ  എങ്ങനെ ബഹുമാനിക്കണമെന്ന്‌  ആണ്‍മക്കളെ പഠിപ്പിക്കണം: ഷാറൂഖ്‌ ഖാന്‍


മുംബൈ :സ്‌ത്രീകളെ എങ്ങനെയാണ്‌ ബഹുമാനിക്കേണ്ടതെന്ന്‌ രക്ഷിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണമെന്ന്‌ ബോളിവുഡ്‌ സൂപ്പര്‍താരം ഷാറൂഖ്‌ ഖാന്‍. ബംഗളൂരുവില്‍ പുതുവര്‍ഷ പാര്‍ടിക്കിടെ യുവതികളെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവിടെ സംഭവിച്ചത്‌ തെറ്റാണ്‌. സ്‌ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍മക്കളെ ചെറിയ പ്രായത്തില്‍ തന്നെ പഠിപ്പിക്കണം.

സ്‌ത്രീകളെ വീട്ടമ്മമാരും ജോലിക്കാരുമായി തരംതിരിക്കാതെ ഒരുപോലെ കഴിവിന്റെ പരമാവധി ബഹുമാനിക്കണം. സ്‌ത്രീകള്‍ എന്റെ ഹൃദയത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നവരാണ്‌. എന്റെ മകള്‍, അമ്മ, എല്ലാ പെണ്‍കുട്ടികളെയും എന്റെ ഹൃദയത്തോട്‌ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു.  ഷാറൂഖ്‌ മുംബൈയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക