Image

നദീറിനെതിരെ യുഎപിഎ ചുമത്തിയെന്നു പോലീസ് ഹൈക്കോടതിയില്‍

Published on 09 January, 2017
നദീറിനെതിരെ യുഎപിഎ ചുമത്തിയെന്നു പോലീസ് ഹൈക്കോടതിയില്‍

  കൊച്ചി: ആറളം ഫാമില്‍ ആദിവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത കേസില്‍ മനുഷ്യാവകാശ–മാധ്യമപ്രവര്‍ത്തകനായ നദീറിനെതിരെ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു. ഹൈക്കോടതിയിലാണ് നദീറിനെതിരേ കേസെടുത്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചത്. 

ഹൈക്കോടതിയില്‍ നദീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലീസിന്റെ മലക്കംമറിച്ചില്‍. കേസിലെ നാലാംപ്രതിയാണ് നദീര്‍. ഐപിസി, യുഎപിഎ, ആയുധനിയമം എന്നിവയിലെ വകുപ്പുകളാണ് ആറളത്തെ കേസിലെ പ്രതികളുടെ പേരിലുള്ളത്. പ്രസ്തുത കേസില്‍ നദീറിനെ പ്രതിചേര്‍ക്കുന്നതിലൂടെ ആ വകുപ്പുകളെല്ലാമാണ് അദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെടുക.

കണ്ണൂര്‍ ആറളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 19നാണ് നദീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് അടുത്തദിവസം നദീറിനെ പോലീസ് വിട്ടയച്ചു. നദീറിനെതിരെ തെളിവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക