Image

പ്രവാസികള്‍ നൈപുണ്യ വികസനത്തിനു പ്രാധാന്യം നല്‍കണമെന്ന് രാഷ്ട്രപതി

Published on 09 January, 2017
പ്രവാസികള്‍ നൈപുണ്യ വികസനത്തിനു പ്രാധാന്യം നല്‍കണമെന്ന് രാഷ്ട്രപതി

  ബംഗളുരു: വിദേശത്തു ജോലി തേടുന്നവര്‍ നൈപുണ്യ വികസനത്തിനു പ്രാധാന്യം നല്‍കണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ബംഗളുരുവില്‍ 14മത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്കെത്തുന്ന പണത്തിന്റെ പ്രധാനഭാഗവവും സംഭാവന ചെയ്യുന്നത് പ്രവാസികളാണെന്നും, വിദേശത്തെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് അവിടെ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

താത്കാലിക ജോലി തേടി വിദേശത്തേക്കു പോകുന്നവര്‍ നൈപുണ്യ വികസത്തിന് പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ജോലിയില്‍ വളരെ കുറച്ചോ ഭാഗികമായോ നൈപുണ്യമുള്ളവരാണ്. അവര്‍ രാവും പകലും അധ്വാനിച്ചുണ്ടാക്കുന്നതിന്റെ പ്രധാനഭാഗം കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി അയച്ചുനല്‍കുന്നു. 2015ല്‍ 6,900 കോടി ഡോളര്‍ ഇന്ത്യക്കു സംഭാവന ചെയ്തത് പ്രവാസികളാണ്– രാഷ്ട്രപതി പറഞ്ഞു. 

പ്രവാസികളായിരിക്കുന്ന കാലത്ത് ഇത്തരക്കാര്‍ക്ക് ആ രാജ്യത്ത ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക