Image

ഹഡ്‌സന്‍ വാലി പൊതുയോഗം മാറ്റിയതിനു പിന്നില്‍ ഭരണഘടനയെചൊല്ലിയുള്ള തര്‍ക്കം

Published on 09 January, 2017
ഹഡ്‌സന്‍ വാലി  പൊതുയോഗം മാറ്റിയതിനു പിന്നില്‍ ഭരണഘടനയെചൊല്ലിയുള്ള തര്‍ക്കം
ന്യു യോര്‍ക്ക്: ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം മാറ്റിയതിനു പിന്നില്‍ ഭരണഘടനയെചൊല്ലിയുള്ള തര്‍ക്കം.

ഡിസംബര്‍ 31-നു ആയിരുന്നു ജനറല്‍ ബോഡി നടക്കേണ്ടിയിരുന്നത്. എന്നാല്‍ അതിനെതിരെ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ കോടതിയില്‍ നിന്നു സ്റ്റേ നേടി.

ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ രണ്ടു വര്‍ഷം മുന്‍പ് ചാരിറ്റി സംഘടനയായി (501-സി) രജിസ്റ്റര്‍ ചെയ്യാന്‍ ജനറല്‍ ബോഡി ഏകകണ്ടമായി തീരുമാനിച്ചിരുന്നുവെന്നു ഒരു വിഭാഗം പറയുന്നു. അതനുസരിച്ച് ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ ഇന്‍ കോര്‍പറേറ്റഡ് എന്ന രജിസ്‌ട്രെഷനും കിട്ടി. അതോടെ പഴയ സംഘടനയും ഭരണഘടനയും ഇല്ലാതായെന്നു ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പഴയ ഭരണഘടന പ്രകാരം ജനറല്‍ ബോഡി പാടില്ല എന്നാണു അവരുടെ നിലപാട്.

ഭരണ ഘടന മാറ്റിയിട്ടുങ്കില്‍ അതു പൊതു അഭിപ്രായപ്രകാരമല്ലെന്നും അതാരും അറിഞ്ഞില്ലെന്നും ഒരു മലയാളി അസോസിയേഷനെ ചാരിറ്റബിള്‍ സംഘടന ആക്കാന്‍ പറ്റില്ലെന്നും എതിര്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ചരിറ്റിക്കു പ്രത്യേക സംവിധാനം ഉണ്ടാക്കുകയാണു പതിവ്. പുതുക്കിയ ഭരണഘടന അനുസരിച്ചാണെങ്കില്‍ ജനറല്‍ ബോഡി ചേരേണ്ട കാര്യമില്ല. ഏഴംഗ സ്ഥിരം ബോര്‍ഡ് ആണു ഭാരവാഹികളെയും മറ്റും നിശ്ചയിക്കുകയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു

പ്രസിഡന്റ് ഇലക്ട് പ്രസിഡന്റാവുക എന്നതാണു സംഘടനയിലെ പതിവ്. അതനുസരിച്ച് ലൈസി അലക്‌സ് ആണു പുതിയ പ്രസിഡന്റ്. മറ്റു ഭാരവാഹികളുടെ ഇലക്ഷന്‍ നടക്കാനുണ്ട്.

ഈ മാസം 19 വരെ നടപടികളൊന്നും പടില്ല എന്നാണു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പതിനഞ്ചാം തീയതി ക്രിസ്മസ്/പുതുവത്സരാഘോഷം നടത്തുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക