Image

പണമില്ലാതെ എ.ടി.എമ്മിന്‌ മുന്നിലിരുന്ന്‌ വിനോദ സഞ്ചാരികള്‍ നിലവിളിച്ചു

Published on 09 January, 2017
 പണമില്ലാതെ എ.ടി.എമ്മിന്‌ മുന്നിലിരുന്ന്‌ വിനോദ സഞ്ചാരികള്‍ നിലവിളിച്ചു

കാസര്‍കോട്‌: കേന്ദ്രസര്‍ക്കാറിന്റെ നോട്ട്‌ അസാധുവാക്കല്‍ നടപടിയുടെ ദുരിതം ഏറ്റുവാങ്ങി  എ.ടി.എമ്മുകള്‍ക്കു മുമ്പില്‍ വിലപിക്കേണ്ട അവസ്ഥയാണ്‌വിദേശ സഞ്ചാരികളും.

കഴിഞ്ഞദിവസം കാസര്‍കോട്ടെത്തിയ വിയറ്റ്‌നാമിലെ എഞ്ചിനിയറായ ഹംഗറി സ്വദേശി പീറ്ററും ഡോങ്കും പണം കിട്ടാതായതോടെ എ.ടി.എമ്മിനു മുമ്പില്‍ നിന്ന്‌ നിലവിളിക്കുകയായിരുന്നു.
വൈകുന്നേരം നഗരത്തിലെത്തിയ ഇവര്‍ സമീപത്തെ ചില എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ നിരാശരായ ഇരുവരും എ.ടി.എമ്മിനു മുമ്പില്‍ കുത്തിയിരുന്നു നിലവിളിക്കുകയായിരുന്നു.

സൈക്കിളില്‍ വിവിധ രാജ്യങ്ങള്‍ സഞ്ചരിച്ച്‌ കാണാനെത്തിയവരാണ്‌ പീറ്ററും ഡോങ്കും. നേരത്തെ കൊച്ചിയിലെത്തിയ ഇവര്‍ എ.ടി.എമ്മില്‍ നിന്നും ഇരുവരും നാലായിരം രൂപ പിന്‍വലിച്ചിരുന്നു. എന്നാല്‍ കാസര്‍കോട്‌ എത്തിയപ്പോഴേക്കും പണം തീര്‍ന്നതോടെയാണ്‌ വീണ്ടും എ.ടി.എമ്മുകളിലേക്കു പോയത്‌.


എ.ടി.എമ്മിനു മുമ്പിലിരുന്ന്‌ കരഞ്ഞ ഇവരെ സമീപത്തെ വ്യാപാരികളും മറ്റും പൊലീസ്‌ സ്റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന്‌ പൊലീസ്‌ ഇവര്‍ക്ക്‌ താമസസൗകര്യവും വഴിച്ചിലവിനുള്ള കാശും നല്‍കുകയായിരുന്നു.
പണം പിന്‍വലിക്കാന്‍ കഴിയാത്തതു കാരണം ഭക്ഷണത്തിനും താമസത്തിനും കാശില്ലെന്നും കാസര്‍കോട്ടെ ഏതെങ്കിലും ആരാധനാലയത്തിലെങ്കിലും തങ്ങാനുള്ള സൗകര്യം ചെയ്‌തുതരണമെന്നുമാണ്‌ ഇവര്‍ പൊലീസിനോട്‌ അപേക്ഷിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക