Image

മതവിദ്വേഷ പ്രസംഗം; സാക്ഷി മഹാരാജിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

Published on 09 January, 2017
മതവിദ്വേഷ പ്രസംഗം; സാക്ഷി മഹാരാജിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

ന്യൂഡല്‍ഹി: മതവിദ്വേഷ പ്രസംഗ നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌. സാമുദായിക സ്‌പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്‌താവന നടത്തിയെന്ന പരാതിയിലാണ്‌ നോട്ടീസ്‌. സാക്ഷി മഹാരാജ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന്‌ കാരണം മുസ്ലിംകളാണെന്ന്‌ പ്രസ്‌താവനയാണ്‌ നടപടിക്ക്‌ കാരണമായത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷം ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു.

മീററ്റില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേയാണ്‌ സാക്ഷി മഹാരാജ്‌ വിവാദ പരാമര്‍ശം നടത്തിയത്‌. രാജ്യത്തു ജനസംഖ്യ വര്‍ധിക്കുന്നതിനു കാരണം ഹിന്ദുക്കളല്ല. നാലു ഭാര്യമാരും നാല്‍പ്പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണയ്‌ക്കുന്നവര്‍ ഉള്ളതു കൊണ്ടാണ്‌. മുത്തലാക്ക്‌ നടപ്പാക്കണം. ഏകീകൃത സിവില്‍ കോഡ്‌ ഉടന്‍ നടപ്പാക്കണം. അമ്മമാര്‍ കുട്ടികളെ ജനിപ്പിക്കുന്ന യന്ത്രങ്ങളല്ല. ഹിന്ദുക്കളായാലും മുസ്ലിംകളായാലും അമ്മമാരെ ആദരിക്കണമെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍. 
Join WhatsApp News
Tom Abraham 2017-01-10 07:56:37

Any online newspaper encouraging anti- Christ articles as well as those writers must also be penalized. If prophet Mohammed is insulted, Muslims will protest. Why dare against Christ ? Not an issue of speech. 


JEGI 2017-01-10 08:57:04
ടോം അബ്രഹാം താങ്കളിൽ ഒരു ക്രിസ്ത്യൻ  സാക്ഷി മഹാരാജ്നെ ആണ് കാണുന്നത്. യേശു പറഞ്ഞതിന് വിരുദ്ധമായി നമുക്ക് കണ്ണിനു കണ്ണും കാതിനു കാതും എന്ന പഴയ നിയമ ഗോത്ര സംസ്കാരത്തിലേക്ക് പോകാം എന്നാണോ. നാണമില്ലേ ക്രിസ്ത്യാനി പോലും. യേശുവിനെ അറിയാതെ യേശുവിനു വേണ്ടി വാദിക്കുന്നവർ. മൂവാറ്റുപുഴയിൽ ജോസഫ് മാഷിന്റെ കൈവെട്ടിയതിനെ ന്യായീകരിച്ച, ആ കുടുംബത്തെ ദ്രോഹിച്ച പുരോഹിത വർഗ്ഗവും തങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
Tom Abraham 2017-01-10 12:41:51

Thousands of Jesus followers are being trained for the Armageddon battle with our Lord s return. HE needs me for the noblest cause. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക