Image

ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് പ്രിപറേഷന്‍ കോഴ്‌സ് നടത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 10 January, 2017
ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് പ്രിപറേഷന്‍ കോഴ്‌സ് നടത്തി
ഫൊക്കാന വനിതാ ഫോറം മിനിസോട്ടറീജിയെന്റെ ആഭിമുഖ്യത്തില്‍ കോളേജ് പ്രിപറേഷന്‍ കോഴ്‌സ് നടത്തി.വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയ ഉഷ നാരായണന്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്യുതു, യോഗത്തില്‍ പ്രിയ കുട്ടികളുമായി ആശയവിനിമയം നടത്തി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്ധ്യങ്ങള്‍ക്ക് ആന്‍സര്‍ പറയുന്ന വളരെ ഇന്‍ഫൊര്‍മേറ്റീവ് ആയുള്ള ഒരു സെഷന്‍ ആണ് നടത്തിയത്.

ഹൈസ്കൂള്‍ പഠനത്തിന് ശേഷം കോളേജിലേക്കു പോകുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് കോളേജ് പ്രിപറേഷന്‍ കോഴ്‌സ് നടത്തിയത്. വളെരെ അധികം കുട്ടികള്‍ പങ്കെടുത്ത , എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു സെക്ഷന്‍ ആയിരുന്നു. ഓടിയന്‍സിന്റെ ഭാഗത്തിനിന്നും കുട്ടികള്‍ക്ക് ചോദ്ധ്യങ്ങള്‍ ചോദിക്കുന്നതിനു വേണ്ടി ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കാണ്‍ജി മേലോണ്‍ , ക്രെയ്ഗ്ട്ടണ്‍ എന്നിവര്‍ പങ്കെടുത്തു. ചോദ്ധ്യങ്ങളുടെ ഉത്തരം പറയുന്നതിനുള്ള പാനലായി പ്രവര്‍ത്തിച്ചത് പ്രിയങ്ക നാരായണ്‍ (Harvard Universtiy), സിഡ് ഇശ്യരാച്ചാരി (Carnegie Melon Universtiy) ജെഫ് ഘോറാ (Creighton Universtiy) എന്നിവര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഇന്‍ഫൊര്‍മേറ്റീവ് ആയ മറുപടി നല്‍കിയത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതില്‍ പങ്കെടുത്ത ഏവര്‍ക്കും അഞ്ജന നന്ദി രേഹപ്പെടുത്തി .

ഫൊക്കാനയുടെ ഒരു ലക്ഷ്യം അമേരിക്കയില്‍ വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്ക്
കലാപരമായും, വിദ്യഭാസ പരമായ കാര്യങ്ങളില്‍ പരമാവധി സഹായം എത്തിക്കുക എന്നതാണ്.
നമ്മുടെ കുട്ടികള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ മികച്ച പ്രകടനം വിദ്യഭ്യാസത്തില്‍
കാഴ്ച്ചവെക്ക്‌ബോള്‍ രക്ഷകര്‍ത്താകള്‍ക്ക്ണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല .പുതിയ തലമുറയെ ഭാരതീയ പാരമ്പര്യത്തില്‍ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകള്‍ പഠിപ്പിക്കുവാനും അതിനോടൊപ്പം തന്നെ വിദ്യഭാസ പരമായി ഉന്നത തലങ്ങളില്‍ എത്തിക്കുവാനും, നാളെയുടെ മുത്തുകളെ വാര്‍ത്തെടുക്കുവാന്‍ ഫൊക്കാന പ്രതിക്ഞാബദ്ധമാണ്.
.
ഫൊക്കാന യുവതലമുറയ്ക്കു പ്രാധാന്യം നല്‍കുന്നതിന് പ്രധാന കാരണം അവരുടെ കലാവാസനകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുക മാത്രമല്ല മറിച്ച് ഒരു കറകളഞ്ഞ വ്യകതിത്വത്തിനു ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്.അതിനു ഫൊക്കാനയുടെ നേത്രുത്വ നിരയിലേക്ക് ചെറുപ്പക്കാര്‍ കടന്നു വരേണ്ടതുണ്ട് .അതിനു പഴയ തലമുറയുടെ അന്ഗീകാരവും അനുഗ്രഹവും അവര്ക്ക് ഉണ്ടാകണം .മത്സരത്തില്‍ അധിഷ്ട്ടിതമായ ചിന്താഗതികള്‍ മാറ്റി സ്‌നേഹത്തിന്റെ ഭാഷയുടെ ചിന്താഗതികള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.
ഫൊക്കാന വനിതാ ഫോറത്തിന്‍റെയും ആഭിമുഖ്യത്തില്‍ എല്ലാ റീജിയനുകളിലും കോളേജ് പ്രിപറേഷന്‍ കോഴ്‌സ് പോലുള്ള സെമിനാറുകള്‍ നടത്തുമെന്ന് ഫൊക്കാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട് അറിയിച്ചു.
ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് പ്രിപറേഷന്‍ കോഴ്‌സ് നടത്തി ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് പ്രിപറേഷന്‍ കോഴ്‌സ് നടത്തി ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് പ്രിപറേഷന്‍ കോഴ്‌സ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക