Image

യൂത്ത് ഇയറിന്റെ ഇടവകതല ഉദ്ഘാടനം

ഷോളി കുമ്പിളുവേലി Published on 11 January, 2017
യൂത്ത് ഇയറിന്റെ ഇടവകതല ഉദ്ഘാടനം
ന്യൂയോര്‍ക്ക് : ഷിക്കാഗോ സിറോ മലബാര്‍ രൂപതാ 2017 യൂത്ത് ഇയര്‍ ആയി ആചരിക്കുകയാണ്. ഇതിന്റെ ഫൊറോനാ തല ഉദ്ഘാടനം ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ഡിസംബര്‍ 31–ാം തിയതി രാത്രിയിലെ ആണ്ടവസാന കൃതജ്ഞതാബലിക്കു സന്നിഹിതരായിരുന്ന വിശ്വാസികളെ സാക്ഷിയാക്കി യൂത്ത് പ്രതിനിധികളായ തോമസ് മാളിയേക്കലും കെന്നിറ്റ കുമ്പിളുവേലിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു.

യൂത്ത് ഇയര്‍ പ്രമാണിച്ച് ഈ വര്‍ഷം രൂപതാ തലത്തിലും ഇടവക തലത്തിലും യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിവിധ ധ്യാനങ്ങളും സെമിനാറുകളും ക്ലാസുകളും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടത്തുന്നതാണ്.

യുവജനങ്ങള്‍ സഭയുടെ നട്ടെല്ലാണെന്നും സഭയുടെ ഭാവി നിലനില്‍പ്പ് യുവജനങ്ങളിലാണെന്നും യൂത്ത് ഈയറിന് ആശംസ നേര്‍ന്നുകൊണ്ട് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു പോകാതെ, വളര്‍ന്നു വരുന്ന തലമുറയെ സഭയ്ക്കും രാജ്യത്തിനും മുതല്‍ക്കൂട്ടായി വളര്‍ത്തിയെടുക്കുന്നതില്‍ എല്ലാ മാതാപിതാക്കളും ജാഗ്രത പാലിക്കണമെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. പള്ളി ഭരണ കാര്യങ്ങളിലും യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സിറോ മലബാര്‍ സഭ നല്‍കി വരുന്നതായും ഇതിന്റെ ഭാഗമായി ബ്രോങ്ക്‌സ് ഇടവകയ്ക്കു പുതിയ ഭരണ സമിതിയില്‍ എട്ട് യുവജനങ്ങളെ ഉള്‍പ്പെടുത്തിയതായും ജോസച്ചന്‍ പറഞ്ഞു. അസി. വികാരി. ഫാ. യോസിസന്‍ മേനോലിക്കലും യൂത്ത് ഈയറിന് ആശംസ നേര്‍ന്നു സംസാരിച്ചു.
യൂത്ത് ഇയറിന്റെ ഇടവകതല ഉദ്ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക