Image

കമലിന് ഐക്യദാര്‍ഢ്യവുമായി ’ആര്‍ട്ടിസ്റ്റ് ബേബി’യുടെ ഒറ്റയാള്‍ പ്രതിഷേധം

Published on 11 January, 2017
കമലിന് ഐക്യദാര്‍ഢ്യവുമായി ’ആര്‍ട്ടിസ്റ്റ് ബേബി’യുടെ ഒറ്റയാള്‍ പ്രതിഷേധം

  കാസര്‍ഗോഡ്: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരേ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം. തന്റെ മുഖ്യ പ്രവര്‍ത്തന മാധ്യമമായ നാടകത്തിലൂടെയാണ് ‘ആര്‍ട്ടിസ്റ്റ് ബേബി’ തന്റെ ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്. 

കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയതായിരുന്നു അലന്‍സിയര്‍. ജനിച്ച നാട്ടില്‍ ജീവിക്കാനും പാക്കിസ്ഥാനിലേക്കും ഗുജറാത്തിലേക്കും പുറത്താക്കപ്പെടാതിരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക