Image

കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' സിനിമയില്‍ നിന്ന് വിദ്യാബാലന്‍ പിന്‍വാങ്ങി

Published on 12 January, 2017
കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'  സിനിമയില്‍ നിന്ന്  വിദ്യാബാലന്‍ പിന്‍വാങ്ങി

സാഹിത്യകാരി കമല സുറയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന സിനിമയില്‍ നിന്ന് ബോളിവുഡ് നടി വിദ്യാബാലന്‍ പിന്‍വാങ്ങി. സംവിധായകന്‍ കമല്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചിത്രീകരണം ആരംഭിക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിദ്യബാലന്‍ തന്നെ വിളിച്ച് പിന്‍മാറുന്ന കാര്യം അറിയിച്ചതെന്ന് കമല്‍ പറഞ്ഞു.

കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഹാഫ് മൈന്‍ഡഡാണെന്നുമാണ് നടി തന്നെ അറിയിച്ചതെന്ന് കമല്‍ വ്യക്തമാക്കി. ദേശീയഗാന വിവാദത്തെ തുടര്‍ന്ന് സംഘപരിവാര്‍ കമലിനെതിരെ രംഗത്തെത്തിയതോടെ സിനിമയില്‍ നിന്നും വിദ്യബാലന്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക