Image

മലയാള സിനിമക്ക് എന്തുപറ്റി? (ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)

Published on 12 January, 2017
മലയാള സിനിമക്ക് എന്തുപറ്റി? (ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)
ഈഅടുത്തകാലത്തു മാധ്യങ്ങളില്‍ കണ്ടതും വായിച്ചതുമായ വാര്‍ ത്തയാണ് കേരളത്തില്‍ നടന്ന,സിനിമാ വ്യവസായികളും തീയേറ്റര്‍ ഉടമകളുംതമ്മിലുണ്ടായ പ്രതിസന്ധിയും അതിനോടനുബന്ധിച്ചു സിനിമാപ്രദര്‍ശനം നിര്‍ത്തലാക്കപ്പെട്ടതും എല്ലാം. ഈ സംഘര്‍ഷാവസ്ഥപലര്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തിക്കാണും. എന്നാല്‍ കലാരംഗങ്ങളില്‍ നഷ്ടങ്ങള്‍വരുത്തിയെന്നു ഈലേഖകന്‍ കരുതുന്നില്ല.

ഒരു സമയം മലയാളത്തില്‍ വളരെനല്ലസിനിമകള്‍ നിര്മ്മിച്ചിരുന്നു. പുറകോട്ടുനോക്കിയാല്‍ ഇതിന്ഒരുപാട്ഉദാഹരണങള്‍ കാണാം. ഇവിടെ ഉദ്ദേശിക്കുന്നത് പലപ്പോഴും കേള്‍ക്കാറുള്ള മെഗാസൂപ്പര്‍ഹിറ്റ്മൂവീസ് അല്ല. അവാര്‍ഡുകിട്ടിയ സിനിമകളുമല്ല ബുദ്ധിജീവികള്‍ക്കുമാത്രം ഇഷ്ട്ടപ്പെടുന്ന ആര്‍ട്ട്മൂവികളുമല്ല. ഇവിടെപ്രതിപാദിക്കുന്നത്ഒരുപ്രാവശ്യം കണ്ടാല്‍പിന്നെ ഒന്നുകൂടികാണണംഎന്നുതോന്നിപ്പിക്കുന്ന സിനിമകള്‍. നീലക്കുയില്‍ മുതലിങ്ങോട്ടുനോക്കിയാല്‍ പഞ്ചവടിപ്പാലം, നാടോടിക്കാറ്റ്, സന്ദേശം, കുടുംബപുരാണം, വടക്കുനോക്കിയന്ത്രം, അറബിക്കഥ, ദൃശ്യം ഇങ്ങനെപോകുന്നുഎന്റെ പട്ടികയില്‍പ്പെടുന്ന സിനിമകള്‍.

ചലച്ചിത്രനിര്‍മ്മാണത്തിന്റെ ആരംഭം കേരളമോ ഇന്ത്യയോ ഒന്നുമല്ലല്ലോ.മറ്റുപലകലാരൂപങ്ങ ളും മലയാളികള്‍ മറ്റുരാജ്യങ്ങളില്‍നിന്നു ംകണ്ടുംകെട്ടുംപഠിച്ചതു മാതിരി ചലച്ചിത്രകലയും നാം ഗ്രാഹ്യമാക്കി. ഈകലാരൂപത്തിന്റെ ജന്മനാട്ടില്‍ സിനിമപലേരീതികളിലും വളരുന്നത്‌നാംകാണുന്നു എന്നാല്‍ മലയാളത്തില്‍ ഈകലാരൂപം ഇന്നും അതിന്റെ ബാല്യഘട്ടം പോലുംതരണംചെയ്തിട്ടില്ല. മുരടിച്ചുനില്‍ക്കുന്നഒരുചെടിപോലെ.

1928ല്‍ ജെ.സി. ഡാനിയല്‍ നിര്‍മ്മിച്ച വിഗതകുമാരന്‍ എന്ന സിനിമ ആയിരുന്നുആദ്യമുഴുവന്‍ മലയാളചലച്ചിത്രം. ഇന്ത്യയില്‍ മറ്റുഭാഷകളില്‍ ഇതിനും മുന്‍പേ സിനിമകള്‍പുറത്തുവന്നിരുന്നു. ചരിത്രമല്ല ഈലേഖനത്തിന്റെ ലക്ഷ്യംപിന്നേയോ ചലച്ചിത്രം അതിന്റെ ജന്മനാടുകളില്‍ വളര്‍ന്നപ്പോള്‍ എന്തുകൊണ്ട് ഇന്നുംമലയാളസിനിമ തള്ളവിരലും ചപ്പിനടക്കുന്നു?

മുഖ്യമായും ഇവിടെഇംഗ്ലീഷ് സിനിമാലോകവും മലയാള ചലച്ചിത്ര വ്യവസായവും തമ്മിലുള്ള ഒരുതാരതമ്യപ്പെടുത്തല്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. കാരണം മലയാള ചലച്ചിത്രനിര്‍മാതാക്കള്‍, വളരെസാങ്കേതിക വിദ്യകളും നിര്‍മ്മാണ സമ്പ്രദായങ്ങളും എല്ലാംഹോളിവൂഡിനെ പകര്‍ത്തുന്നതുകൊണ്ടാണ് കഥകള്‍പോലും.

എന്നാല്‍ ഹോളിവുഡ് സിനിമകളുടെ കലാമൂല്യങ്ങളും തന്മയത്തതയും ഇന്നും ബോളിവുഡ്‌സിനിമാനിര്‍മാതാക്കള്‍ പഠിക്കേണ്ടിഇരിക്കുന്നു.മലയാളസിനിമയില്‍ അഭിനയകല ഉടലെടുത്തത് കൂടുതലും നാടകരംഗങ്ങള്‍കൂടാതെമറ്റുപല ഭാവാഭിനയകലകളില്‍ നിന്നും. നാടകരംഗങ്ങളില്‍ ആദ്യകാലങ്ങളില്‍, ഉച്ചഭാഷണികള്‍ ഉപയോഗ്യമല്ലായിരുന്ന നാളുകളില്‍,കഥാപാത്രങ്ങള്‍ വളരെ ഉച്ചത്തില്‍ സംസാരിക്കുകയും മുഖത്തും കൈകളിലും ആവശ്യത്തില്‍കൂടുതല്‍ ഭാവങ്ങള്‍ക്കുമുന്‍തൂക്കം കൊടുക്കുകയൂമൊക്കെ ചെയ്തിരുന്നു. എന്നാല്‍ അതില്‍പലതുംഇന്നത്തെ സിനിമകളിലും കാണുന്നു എന്നതാണുവാസ്തവം. നാടകത്തില്‍നിന്നും സിനിമയിലേക്കു കുടിയേറിയ അമിതഭാവാഭിനയം സ്ഥിരതാമസമാക്കിസിനിമയില്‍.ഒരുദാഹരണം, ഉദയനാണു താരം എന്ന സിനിമയില്‍ ജഗതിഭാവാഭിനയം പഠിപ്പിക്കുന്ന ഒരുരംഗമുണ്ട് അതുവളരെ ശരിതന്നെ മലയാളം സിനിമയില്‍.

നാടകങ്ങളില്‍ പലപ്പോഴും സംഭാഷണം പച്ഛാത്തല ചിത്രീകരണത്തിനും കൂടാതെ കഥയു ടെ ഒഴിക്കിനും ആവശ്യമാണ് കാരണം ഒരു അരങ്ങിനുവളരെ പരിമിധികള്‍ കാണുമല്ലോ. പലേമലയാളം സിനിമകളുംഇന്നുംദൃശ്യങ്ങളെ സംഭാഷണംകൊണ്ട് ഒതുക്കുന്നതുകാണാം. സംഭാഷണത്തിന് കൂടുതല്‍പ്രാധാന്യംകൊടുക്കുന്നത്ഇന്ത്യന്‍സിനിമകളില്‍മാത്രമേകാണുകയുള്ളു.

ചാര്‍ലിചാപ്ലിന്‍ പോലുള്ള നടന്മാര്‍ ഒരുവാക്കുപോലും ഉരിയാടാതെദൃശ്യങ്ങള്‍ കൊണ്ടടുമാത്രംപ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. എഴുതുമ്പോള്‍, പ്രസംഗം പറയുമ്പോള്‍ ഒക്കെ വ്യാകരണം, പ്രാസം,വടിവൊത്തവാക്കുകള്‍, ഇവക്കൊക്കെ പ്രാധാന്യംകൊടുക്കണം എന്നാല്‍സാധാരണ സംസാരത്തില്‍ ആരുംതന്നെ ഇതൊന്നും ശ്രദ്ധിക്കാറില്ല സിനിമകള്‍ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തുവാന്‍ശ്രമിക്കുന്നെങ്കില്‍ പിന്നെഎന്തിനീ ഉപന്യാസഭാഷതിരക്കഥകള്‍ക്ക്?

ഇന്ത്യന്‍ സിനിമകള്‍ പൊതുവെഫോര്‍മുലാ ചിത്രങ്ങള്‍ എന്നപരിഹാസ്യപേരിലാണു വിമര്‍ശകര്‍കാണുന്നത്.പാട്ട്, നൃത്തം,ഹാസ്യം ,ഇടി (സ്റ്റന്‍ഡ് ) ഇതെല്ലാംഉണ്ടെങ്കിലേ ഒരുപടംവിജയിക്കൂഎന്നഒരുനില ഇന്നും നില്‍ക്കുന്നു. ഇതുപോലുള്ള ഒരുമുരടിപ്പ്‌സിനിമാരംഗത്തിന ്ഉണ്ടായതിന്‍റ്റെപിന്നില്‍പ്രേഷകരോ അതോനിര്‍മാതാക്കളോ? ഇതിനു വേറൊരുപഠനം വേണ്ടിവരും.
ഒട്ടുമുക്കാല്‍ കഥകള്‍ക്കും ചിത്രീകരണങ്ങള്‍ക്കും സാധാരണമനുഷ്യന്റെ ജീവിതവുമായിയാതൊരു ബന്ധവുമില്ല. ആരൊക്കെ ഉദ്യാനങ്ങളിലും കടല്‍ത്തീരങ്ങളിലുംതന്റെ ഇണയോടൊപ്പംപാട്ടും പാടിനടക്കും? ചിലസംഭാഷങ്ങള്‍ എടുത്തുനോക്കൂപലേ നടന്മാരുംഒരുപ്രെസംഗരീതി യിലാണുസംസാരിക്കുന്നത്‌പ്രേത്യേകിച്ചും ഒരുയര്‍ന്ന പോലീസ് മേധാവി ആണെങ്കില്‍.
ഔചത്യരഹിതമായ പാട്ടുകളും ഡാന്‍സുകളും ഏ ച്ചുകെട്ടുന്ന രീതിയിലുള്ള ദൃശ്യരൂപീകരങ്ങള്‍ വേഷവിധാനങ്ങള്‍. മൂവിവിജയിക്കണമെങ്കില്‍ ഇങ്ങനെഎന്തോഒക്കെ കുത്തിനിറക്കണം ഈ െയാരു പ്രതീതി ആണ് ഈ കാലങ്ങളില്‍ ഇറങ്ങുന്നമലയാളംസിനിമകള്‍കാണുമ്പോള്‍ തോന്നുന്നത്. എന്റെ ഒരുഅളവുകോല്‍ ഇതാണ് സിനിമതുടങ്ങി അരമണിക്കൂറിനുള്ളില്‍ ഉറക്കം വന്നാല്‍ ആ പടം കണ്ടിട്ടുകാര്യമില്ല.എങ്കില്‍ത്തന്നെയും വല്ലപ്പോഴുമൊക്കെ ഓരോനല്ലസിനിമകളും കാണാറുണ്ട്.

ചന്തകളിലും പൊതുനിരത്തുകളിലും പട്ടാപ്പകല്‍,ആരുംനിന്നു തല്ലുന്നതും കുത്തിമലര്‍ത്തുന്നതൊന്നും ഞാനെന്റെ ജീവിതത്തില്‍കണ്ടിട്ടില്ല പിന്നെനിങ്ങളുടെ കാര്യം എനിക്കറിഞ്ഞുകൂടാ?
നമ്മുടെ ഒക്കെ എത്രവീടുകളില്‍ സ്ഥിരം കോമാളിവേഷവും കെട്ടി ഗോഷ്ടികളുംകാട്ടിനടക്കുന്നവര്‍ കാണും? എത്രസ്ത്രീകള്‍വടിവൊത്തസാരിയുംധരിച്ചുയഥാസമയവുംവീട്ടിലിരിക്കും? മലയാളം സിനിമാവ്യവസായം ഒരുതുല്യ അവസരതൊഴില്‍ ദാതാവ്എന്നുപറയാം.

എല്ലാസിനിമയിലും എല്ലാത്തരത്തിലുള്ള നടീനടന്മാര്‍ക്കും ജോലികൊടുക്കുന്നുണ്ട്. പാട്ട്, ഡാന്‍സ്,ഇടി, ഹാസ്യം ശരിയല്ലേ ?കുറേയൊക്കെ അവിശ്വസനീയത സിനിമകള്‍ക്കാകാം പച്ചജീവിതം അതേപടിഒരു സിനിമയിലും സാധ്യമല്ല അങ്ങനെ വന്നാല്‍ ഡോക്ക്യൂമെന്‍റ്ററി ആയിപ്പോകും.
മലയാളസിനിമയുടെ മറ്റൊരുശാപം അമിത താരാരാധനയാണ്. പുരുഷതാരങ്ങളെ മാത്രമേ ആദരിക്കുള്ളൂ. ഒരുചിത്രത്തിന്റെ വിജയവും പരാജയവുംപോലും ഈ ആരാധകരുടെ "ഫാന്‍സ്ക്ലബ്ബുകള്‍ " തീരുമാനിക്കും. തമിഴ് സിനിമാരംഗമാണ് ഇതില്‍ ഏറ്റവും വഷളായിട്ടുള്ള ത്.രാഷ്ട്രീയക്കാര്‍ ജാഥാകള്‍ക്കുവേണ്ടി കൂലിക്കുആളുകളെ എടുക്കുന്നതുപോലെ, സിനിമയുടെ ആദ്യപ്രദര്‍ശനദിനങ്ങളില്‍ കൂലിപ്രേക്ഷകരെ തീയേ റ്ററുകളില്‍ കയറ്റികൈഅടിപ്പിക്കുകയും കൂവിക്കുകയുംചെയ്യുക സാധാരണമാണ്.

ശരി തന്നെ, സിനിമകളെല്ലാം നൂറുശതമാനം കലാചിത്രങ്ങള്‍ ആയിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. പൂര്‍ണ്ണ ആര്‍ട്ട് പടങ്ങള്‍ സാമ്പത്തികമായി വിജയിക്കില്ല എന്നറിയാം . ആരുംകുത്തുപാള എടുക്കുന്നതിനു സിനിമപിടിക്കാറില്ല. എല്ലാഭാഷകളിലും ലോകസിനിമകള്‍ ഒരുകച്ചവ ടച്ചരക്കാണ് എന്നിരുന്നാല്‍ത്തന്നെയും പലേ ഹോളിവുഡ് സിനിമകളുംകച്ചവടവും കലയുംഒരുമിച്ചുകൊണ്ടുപോയി വിജയിക്കുന്നുണ്ട് .

കുറഞ്ഞചിലവുകളില്‍ എടുത്തതും താരപ്രാധാന്യം ഇല്ലാതിരുന്നതുമായ പലേസിനിമകളും അമേരിക്കയിലും മറ്റുരാജ്യങ്ങളിലും വിജയിച്ചിട്ടുണ്ട്. 2002ല്‍ ഇറങ്ങിയ 'മൈബിഗ് ഫാറ്റ്ഗ്രീക്ക്വെഡിങ് '1976ല്‍ ഇറങ്ങിയ 'റോക്കി' മറ്റൊരുദാഹരണം. മലയാളത്തില്‍ പലേ സിനിമകളും ഇപ്പോള്‍കഥകള്‍ ഉണ്ടാക്കുന്നതുതന്നെ ഒരു ആക്ടര്‍ക്കുവേണ്ടിയാണ് 'മെഗാസ്റ്റാറുകളുടെ' പ്രായവുംരൂപവും എല്ലാംകണക്കിലെടുത്തു തിരക്കഥകള്‍ ചിട്ടപ്പെടുത്തുന്നു. കൂടാതെ ഇക്കാലത്തു സിനിമയുടെ നിര്‍മാണത്തില്‍, നിര്‍മ്മാതാവിനും സംവിധായകനും മാത്രമല്ല പ്രധാനപങ്ക് . പണം വായ്പ്പ നല്‍കുന്നവര്‍. സിനിമ പിടിത്തംതീരും മുന്‍പേപലേവേധികളിലും ചിത്രത്തിന്റെ പ്രദര്‍ശനാനുമതി വിറ്റിരിക്കും ഇതിനെല്ലാം പണമിറക്കുന്നവര്‍ക്കു ഉ റപ്പു കിട്ടണം സിനിമവിജയിക്കുമെന്ന്. സിനിമയും ആയി ബന്ധപ്പെട്ടിട്ടുള്ള മറ്റനവധിശക്തികള്‍വേറേയുംഉണ്ട് പലേയൂണിയനുകള്‍, ഗവര്‍മെന്‍റ്റ് ,സെന്‍സര്‍ബോര്‍ഡ്. കലാകാരന്മാരെ നിയന്ത്രിക്കുന്നതൊഴിലാളിസംഘടനകള്‍ ഇതെല്ലാംഇന്ത്യയില്‍ മാത്രമേകാണൂ. അമേരിക്കയിലും കലാകാരന്മാര്‍ക്കു സം ഘടനകളുണ്ട്എന്നാല്‍ അവയൊന്നുംഒരാളുടേയും സര്‍ഗ പ്രതിഭയെനിയന്ത്രിക്കുന്നില്ല.

പ്രേക്ഷകര്‍ വിചാരിച്ചാല്‍ മാത്രമേ ഈ അവസ്ഥക്ക് ഒരുമാറ്റം കൊണ്ടുവരുവാന്‍ പറ്റുകയുള്ളു. മുകളില്‍ എഴുതിയഫോര്‍മുലാസിനിമകള്‍വിജയിക്കാതെ വരുബോള്‍നിര്‍മ്മാതാക്കളും സംവിധായകരുംഅവരുടെരീതികള്‍ക്കു മാറ്റങ്ങള്‍ വരുത്തും. നമ്മുടെ വിവേകശക്തി വലുതാണ്അത് സിനിമാകച്ചവടക്കാര്‍ക്കു വില്‍ക്കരുത്. ആസാഹചര്യത്തില്‍ വീണ്ടുംമലയാളത്തില്‍ നല്ലസിനിമകള്‍ ഇറങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക