Image

ശാരീരിക ബന്ധം നിഷേധിച്ചു; പതിനാറുകാരിക്ക് ഭര്‍ത്താവിന്റെ വക്കീല്‍ നോട്ടീസ്

Published on 12 January, 2017
ശാരീരിക ബന്ധം നിഷേധിച്ചു; പതിനാറുകാരിക്ക് ഭര്‍ത്താവിന്റെ വക്കീല്‍ നോട്ടീസ്

   ഹൈദരാബാദ്: ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിച്ചതിന് പതിനാറുകാരിക്ക് വക്കീല്‍ നോട്ടീസ്. ഹൈദരാബാദിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി ലഭിക്കാതെ കേസെടുക്കേണ്ടെന്ന നിലപാടിലാണ് പോലീസ്. ഭര്‍ത്താവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി ബാലാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. 

തന്നേക്കാള്‍ ഇരട്ടിപ്രായമുള്ള ആളെയാണ് പെണ്‍കുട്ടി വിവാഹം ചെയ്തത്. നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ പെണ്‍കുട്ടി കുറച്ചുദിവസങ്ങള്‍ക്കുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു തിരികെവന്നു. പിന്നീട് ഭര്‍ത്താവിന്റെ വക്കീല്‍ നോട്ടീസ് വന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്കു ബാലാവകാശ പ്രവര്‍ത്തകരെ സമീപിക്കേണ്ടിവന്നത്. സ്ത്രീധനമായി നല്‍കിയ ഒരു ലക്ഷം രൂപയും സ്വര്‍ണവും തിരികെവേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വക്കീല്‍ നോട്ടീസെന്നും റിപ്പോര്‍ട്ടുണ്ട്. 

പഠിക്കാന്‍ അനുവദിക്കുമെന്നാണ് വിവാഹത്തിനുമുമ്പ് പറഞ്ഞിരുന്നതെങ്കിലും ശാരീരികമായും മാനസികമായും താന്‍ നിരന്തരം കൈയേറ്റം ചെയ്യപ്പെടുകയായിരുന്നെന്നും ലൈംഗികാക്രമണം നേരിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക