Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ് നവനേതൃത്വം

പി.പി.ചെറിയാന്‍ Published on 13 January, 2017
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ് നവനേതൃത്വം
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല യുടെ 2017 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനുവരി 7ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോഡിലുള്ള ഗസല്‍ റെസ്‌റ്റോറന്റ് ഹാളില്‍ വച്ച് നടത്തപ്പെട്ട ക്രിസ്തുമസ് പുതുവത്സാരാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. പ്രസിഡന്റ് ജോര്‍ജ്ജ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ക്രിസ്തുമസ്-പുതുവത്സര സമ്മേളനത്തില്‍ സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ച് വികാരി റവ.ഫാ.ഏബ്രഹാം സഖറിയാ മുഖ്യ സന്ദേശം നല്‍കി.

ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി രഘു ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ടെറിഷ് തോമസ് കണക്കും അവതരിപ്പിച്ചു.

ഇലക്ഷന്‍ കമ്മീഷ്ണര്‍ ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2017 ലേക്കുള്ള ഭാരവാഹികളായി താഴെപ്പേരു പറയുന്നവരെ തെരഞ്ഞെടുത്തു.
റോബിന്‍ ഫിലിപ്പ്(പ്രസിഡന്റ്)
തോമസ് ഐപ്പ്(വൈസ് പ്രസിഡന്റ്)
ഉമ്മന്‍ തോമസ്(സെക്രട്ടറി)
 ടെറിഷ് തോമസ്(ട്രഷറര്‍)
ജോര്‍ജ്ജ് തോമസ്(ജോ.സെക്രട്ടറി)
സെക്രട്ടറി ഉമ്മന്‍ തോമസ് നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ് നവനേതൃത്വം
Join WhatsApp News
Thinker 2017-01-13 12:16:04
In one way if you think we have to discourage this type of small petty organizations based on a particular place. Why? There are so many Pathamthitta org in one Us city alone. In addition there are Aranmula Asso., Ranni Asso., Kozencherry Asso., Chengannur Asso, Konni Asso, Thiruvalla Asso. Mylapra Asso. Why so much from one district. People like me end up paying due for all these association. All these groups celebrate separate Onam Xmas etc. Oh, my God I am fed up, because so many no where enough people, every where I see skeleton people. Just waste of time and it promote narrow mindness only. Think it over. Especially this Pathanamthitta disrtict group has more associations than any district. We do not see much Trivandrum, Kochi, Kollam, Trichur, Idukki, Vaynad, Kozhikode, Vayanad, groups. The other distrcit groups may be better enlighted in this regard. Too many Chott.. Chotta.. Orgs are not good. This thinker is thinking that way. Excuse me and I am also coming from Pathanamthitta area.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക