Image

പരാതികള്‍ പരാതിപ്പെട്ടിയിലിടാം, സോഷ്യല്‍മീഡിയ വഴി അറിയിക്കരുത്‌: കരസേനാമേധാവി

Published on 13 January, 2017
 പരാതികള്‍ പരാതിപ്പെട്ടിയിലിടാം, സോഷ്യല്‍മീഡിയ വഴി  അറിയിക്കരുത്‌:  കരസേനാമേധാവി
ന്യൂദല്‍ഹി: എല്ലാ സൈനികരും സൈന്യത്തിന്‌ പ്രധാനപ്പെട്ടവരാണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ ഉടനടി പരിഹരിക്കുമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌.
എന്നാല്‍ പരാതികള്‍ ശരിയായ രീതിയിലായിരിക്കണം അറിയിക്കേണ്ടത്‌.

 തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനുള്ള മാര്‍ഗമായി സോഷ്യല്‍മീഡിയയെ കാണുന്നത്‌ അഭികാമ്യമല്ല. കരസേനാ ആസ്ഥാനത്തും അതതു കമാന്‍ഡ്‌ ആസ്ഥാനങ്ങളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ അതു തന്നെ അറിയിക്കാമെന്നും ബിപിന്‍ റാവത്ത്‌ പറഞ്ഞു.


സൈന്യത്തില്‍ നേരിടുന്ന അവഗണനയും വിവേചനവും തുറന്നുപറഞ്ഞ്‌ ജവാന്‍മാര്‍ ഫെയ്‌സ്‌ബുക്കില്‍ വീഡിയോ പോസ്റ്റ്‌ ചെയ്‌ത പശ്ചാത്തലത്തിലാണ്‌ കരസേനാ മേധാവിയുടെ പ്രതികരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക