Image

കോല്‍ക്കത്തയിലെ ആര്‍എസ്‌എസ്‌ റാലിക്ക്‌ ഹൈക്കോടതിയുടെ അനുമതി

Published on 13 January, 2017
കോല്‍ക്കത്തയിലെ ആര്‍എസ്‌എസ്‌ റാലിക്ക്‌ ഹൈക്കോടതിയുടെ അനുമതി
 കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റാലി നടത്താന്‍ ആര്‍എസ്‌എസിന്‌ കോല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ശനിയാഴ്‌ച ബ്രിഗേഡ്‌ പരേഡ്‌ നടത്തുന്നതിനുള്ള അനുമതിയാണ്‌ ആര്‍എസ്‌എസിന്‌ ലഭിച്ചിരിക്കുന്നതെന്ന്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു.

നേരത്തെ, പശ്ചിമബംഗാളിലെ ആര്‍എസ്‌എസ്‌ റാലിക്ക്‌ കോല്‍ക്കത്ത പോലീസ്‌ അനുമതി നിഷേധിച്ചിരുന്നു. മോഹന്‍ ഭഗവത്‌ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാനിരിക്കുന്ന റാലി കോല്‍ക്കത്തയില്‍ നടത്തേണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്‌.

 പരേഡ്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന ഗ്രൗണ്ടില്‍ ഗംഗാസാഗര്‍ തീര്‍ഥാടകര്‍ക്ക്‌ താത്‌കാലിക താമസസൗകര്യം ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്‌ ആര്‍എസ്‌എസ്‌ റാലിക്ക്‌ പോലീസ്‌ അനുമതി നിഷേധിച്ചത്‌. മറ്റൊരു ഗ്രൗണ്ടില്‍ സ്‌ഥലപരിമിതി ചൂണ്ടിക്കാട്ടുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനെതിരേയാണ്‌ സംഘടന ഹൈക്കോടതിയെ സമീപിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക