Image

കമല്‍ സി. ചവറയ്‌ക്കെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്ന് പോലീസ്

Published on 14 January, 2017
കമല്‍ സി. ചവറയ്‌ക്കെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്ന് പോലീസ്

കോഴിക്കോട്: ദേശീയഗാനത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍ സി. ചവറയ്‌ക്കെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്ന് പോലീസ്. യു.എ.പി.എ. പ്രകാരം എടുത്ത, കുറ്റപത്രം സമര്‍പ്പിക്കാത്ത എല്ലാ കേസുകളും പുനപരിശോധിക്കുമെന്നും ഡി.ജി.പി. ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

അന്വേഷണം നടക്കുന്നു എന്നത് അടിസ്ഥാന രഹിതമാണ്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കേസിലെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെച്ചിരിക്കുന്നു. 124 എ പ്രകാരം എടുത്ത കേസ് പുനപരിശോധിക്കുകയാണ്. ആ കേസിലെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ടെന്നും ഡി.ജി.പി. വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക