Image

ഗംഗയില്‍ ബോട്ട്‌ മറിഞ്ഞ്‌ 23 മരണം

Published on 14 January, 2017
ഗംഗയില്‍ ബോട്ട്‌ മറിഞ്ഞ്‌ 23 മരണം

പാട്‌ന: ഗംഗാ നദിയില്‍ പാട്‌നയ്‌ക്ക്‌ സമീപം ബോട്ട്‌ മറിഞ്ഞ്‌ 23 പേര്‍ മുങ്ങിമരിച്ചു. അപകത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്‌. 

ഇന്നലെ വൈകിട്ട്‌ 5.45 ഓടെയായിരുന്നു സംഭവം. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടും. ദുരന്ത നിവാരണസേനയും നാട്ടുകാരും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌.

മകരസംക്രാന്തിയോടനുബന്ധിച്ച്‌ നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനുശേഷം സബല്‍പൂരില്‍നിന്ന്‌പാട്‌നയിലെ റാണിഗട്ടിലേക്ക്‌ പോയവരാണ്‌ അപകടത്തില്‍പെട്ടത്‌. 20 പേര്‍ കയറാവുന്ന ബോട്ടില്‍ 40തോളം യാത്രക്കാരുണ്ടായിരുന്നത്‌. ഉത്സവത്തോടനുബന്ധിച്ച്‌ സൗജന്യമായി സര്‍വിസ്‌ നടത്തുകയായിരുന്നു.

കരയോട്‌ അടുത്തപ്പോഴാണ്‌ അപകടം നടന്നത്‌. അതിനാല്‍ നിരവധിയാളുകള്‍ നീന്തി രക്ഷപെട്ടു. രക്ഷപെട്ടവരെ പിന്നീട്‌ പട്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതഭാരമാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മുഖ്യമന്ത്രി നിതീഷ്‌കൂമാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന്‌ നാല്‌ ലക്ഷം രൂപ വീതം നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക