Image

ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം നല്‍കിയതിനെതിരെ ലാലു പ്രസാദ്‌

Published on 15 January, 2017
ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം നല്‍കിയതിനെതിരെ  ലാലു  പ്രസാദ്‌

പാറ്റ്‌ന: മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നല്‍കിയതിനെതിരെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ്‌ യാദവ്‌. നടപടി രാഷ്ട്ര പിതാവിനെ അപമാനിക്കലാണെന്നും കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നുമാണ്‌ ലാലു പ്രസാദ്‌ ആവശ്യപ്പെട്ടത്‌.


ഇത്‌ വളരെ ദൗര്‍ഭാഗ്യകരമായ നടപടിയാണെന്നും ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ ചെറു കണിക പോലും മോദിക്കില്ലെന്നും പറഞ്ഞ ലാലു ഖാദി കമ്മീഷന്റെ നടപടിയിലൂടെ രാഷ്ട്ര പിതാവിനെ അപമാനിക്കുകയാണുണ്ടായതെന്നും ഇതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.



ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്ന്‌ വരണമെന്നും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഗാന്ധിജിയുടെ സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ച നടത്തിയ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇപ്പോള്‍ തന്നിഷ്ടപ്രകാരം ഓരോന്ന്‌ ചെയ്‌തുകൂട്ടുകയാണെന്നും ലാലു കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക